25 വര്‍ഷത്തിലെ തന്റെ ആദ്യ സിനിമാ അംഗീകാരത്തിന് അരുണ്‍ ഗോപിക്ക് നന്ദി പറഞ്ഞ് ഷാജു ശ്രീധര്‍..

','

' ); } ?>

പ്രണവ് മോഹന്‍ലാലിന്റെ അടുത്ത വേഷത്തിനായി ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ് ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’. ചിത്രത്തിലെ പ്രണവിന്റെ തയ്യാറാടെപ്പുകളും താരനിരയെക്കുറിച്ചുമുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളിലെല്ലാം. എന്നാല്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ഷാജു ശ്രീധര്‍ ചിത്രത്തിനും സംവിധായകന്‍ അരുണ്‍ ഗോപിക്കും ഇപ്പോള്‍ മറ്റൊരു അംഗീകാരം കൂടിയായി എത്തിയിരിക്കുകയാണ്. തന്റെ സിനിമാ ജീവിതത്തില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും നല്ല വേഷം നല്‍കിയതിനാണ് ഷാജു അരുണ്‍ ഗോപിക്കും സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ചിരിക്കുന്നത്. ഇരുപത്തഞ്ച് വര്‍ഷങ്ങളായി താന്‍ ചെയ്ത വേഷങ്ങളില്‍ ഏറ്റവും പ്രധാന്യമുള്ള വേഷമാണ് തനിക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചതെന്നാണ് ഷാജു തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. പ്രണവ് മോഹന്‍ലാലിനൊപ്പമുള്ള ഒരു പോസ്റ്ററും ഷാജു ഇതോടൊപ്പം പങ്കുവയ്ച്ചു. അരുണ്‍ ഗോപിയുടെ അരങ്ങേറ്റ ചിത്രമായ ‘രാമലീല’യിലും ഷാജു ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ നിര്‍മിക്കുന്നത്. ഒരു സര്‍ഫറിന്റെ വേഷത്തിലാണ് പ്രണവ് ചിത്രത്തിലെത്തുന്നത്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുവെന്നുണ്ട്. 28 വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ‘ഇരുപതാം നൂറ്റാണ്ട്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലും സുരേഷ് ഗോപിയുമായിരുന്നു പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടര്‍ച്ചയല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും മക്കള്‍ ഒരുമിച്ച് സക്രീനില്‍ എത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.