
ആക്ഷന് പ്രാധാന്യം നൽകി ഷാജി കൈലാസൊരുക്കുന്ന ജോജു ജോർജ് ചിത്രം ‘വരവിൽ‘ ആക്ഷൻ സീക്വൻസ് ഒരുക്കാൻ ഏഴ് കൊറിയോ ഗ്രാഫേഴ്സ്സ്. സ്റ്റണ്ട് സെൽവ,, ഫീനിക്സ് പ്രഭു, രാജശേഖരൻ, മാഫിയാ ശശി, കലൈ കിംഗ്സ്റ്റൺ. തപസ്സി, ജാക്കി ജാൻസൺ എന്നിവരാണ് ചിത്രത്തിന് വേണ്ടി ആക്ഷൻ സീനുകൾ ഒരുക്കുന്നത്. ഇനിയും രണ്ടു പേർ കൂടി ഈ ചിത്രത്തിനു വേണ്ടി പങ്കെടുക്കുന്നുണ്ടന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസിറെജി നിർമ്മിക്കുന്ന ചിത്രം വലിയ മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്.
ജോമി ജോസഫാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ. മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്,വാണി വിശ്ശവനാഥ്. ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോൾ, ബിജു പപ്പൻ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്.
മൂന്നാർ,കാന്തല്ലൂർ, തേനി, മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ്ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. സിനിമയുടെ വാണിജ്യ ഘടകത്തെ ഏറെ സഹായിക്കുന്ന ഘടകമാണ് അക്ഷൻ. മികച്ച ആക്ഷനുകൾ പ്രേക്ഷകർക്ക് എന്നും കൗതുകവും ആവേശവും പകരുന്നതാണ്. ആക്ഷൻ സിനിമകൾ ഒരുക്കുവാൻ സമർത്ഥരായ നിരവധി സംവിധായകരും നമുക്കുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് ഷാജി കൈലാസ്. മലയാളത്തിലെ മുൻ നിരതാരങ്ങളെ അണിനിരത്തി നിരവധി മികച്ച ആക്ഷൻ ത്രില്ലർ സിനിമകൾ ഒരുക്കി പ്രേക്ഷകരുടെ ഇടയിൽ ഏറെ സ്വാധീനം നേടിയ സംവിധായകനാണ് ഷാജി കൈലാസ്.
ഛായാഗ്രഹണം – എസ്. ശരവണൻ. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്. കലാസംവിധാനം, സാബു റാം. മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ- സമീരസനിഷ്.സ്റ്റിൽസ് – ഹരി തിരുമല. ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക്പ്രദീപ്. പ്രൊഡക്ഷൻ മാനേജേർസ് – ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് മംഗലത്ത്. വാഴൂർജോസ്.