കൊവിഡ്പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് 20,000 എന്‍ 95 മാസ്‌കുകള്‍ നല്‍കി ഷാരുഖ് ഖാന്‍

','

' ); } ?>

കേരളത്തിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 20,000 എന്‍ 95 മാസ്‌കുകള്‍ നല്‍കി ബോളിവുഡ് നടന്‍ ഷാരുഖ് ഖാന്‍. ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കായി രൂപീകരിച്ച മീര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് സഹായം. സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്ഡെ എന്നിവരാണ് കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് താരത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഷാരൂഖ് ഖാനും മീര്‍ ഫൗണ്ടേഷനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നന്ദി അറിയിച്ചു.

കൊവിഡിന്റെ തുടക്കം മുതല്‍ അവശ്യസേവനങ്ങളുമായി സജീവമായിരുന്നു മീര്‍ ഫൗണ്ടേഷന്‍. 25000 പിപിഇ കിറ്റുകളടക്കം കൊവിഡ് രോഗികള്‍ക്കായി ധനസഹായവും താരം നല്‍കിയിരുന്നു. ലോക്ഡൗണില്‍ ജോലി നഷ്ടമായതോടെ ബുദ്ധിമുട്ടിലായ ദിവസവേതനക്കാര്‍ക്ക് പണമെത്തിച്ചും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയും കൊവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ ആയിരുന്നു ഷാരൂഖ് ഖാന്‍.