
ഷാഹി കബീറിന്റെ സംവിധാനത്തിൽ ദിലീഷ് പോത്തനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളായെത്തിയ’റോന്ത്’ഒടിടിയിലേക്ക്. ജൂലൈ 22 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. “ഇലവീഴാപൂഞ്ചിറയ്ക്ക് ശേഷം” ഷാഹി കബീർ സംവിധാനം ചെയ്തതും, സൂപ്പർ ഹിറ്റായ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം അദ്ദേഹം തിരക്കഥ ഒരുക്കുന്ന ചിത്രവും കൂടിയാണിത്.
രണ്ട് പോലീസുകാരുടെ ഔദ്യോഗികവും സ്വകാര്യവുമായ ജീവിതം ആസ്പദമാക്കി ഒരുക്കിയ ത്രില്ലറാണ് ‘റോന്ത്’. ദിലീഷ് പോത്തൻ യോഹന്നാൻ എന്ന സീനിയർ പോലീസ് ഉദ്യോഗസ്ഥനായി എത്തുമ്പോൾ, റോഷൻ മാത്യു ദിന്‍നാഥ് എന്ന പോലീസ് ഡ്രൈവറെ അവതരിപ്പിക്കുന്നു. പട്രോളിംഗിനിടെ സംഭവിക്കുന്ന ചില ഞെട്ടിക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രധാന ഇതിവൃത്തം. കണ്ണൂരിലെ ഇരിട്ടിയാണ് പ്രധാന ലൊക്കേഷൻ.
ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയ്നുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാതാവ് അമൃത പാണ്ഡെയാണ്. ജംഗ്ലീ പിക്ചേഴ്സിന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്.
മനേഷ് മാധവൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സുധി കോപ്പ, അരുണ്‍ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം അനിൽ ജോൺസനും, ഗാനരചന അൻവർ അലിയും നിർവഹിക്കുന്നു.
എഡിറ്റർ പ്രവീൺ മംഗലത്ത്, പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥ്, അസോസിയേറ്റ് പ്രൊഡ്യൂസർ കൽപ്പേഷ് ദമനി, സൂപ്രവൈസിംഗ് പ്രൊഡ്യൂസർ സൂര്യ രംഗനാഥൻ അയ്യർ, സൗണ്ട് മിക്സിംഗ് സിനോയ് ജോസഫ്, സിങ്ക് സൗണ്ട് ഡിസൈൻ അരുണ്‍ അശോക്, സോനു കെ.പി, കോസ്റ്റ്യൂം ഡിസൈൻ ഡിനോ ഡേവിസ്, വൈശാഖ്, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റിൽസ് അബിലാഷ് മുല്ലശ്ശേരി, ഹെഡ് ഓഫ് റവന്യൂ മംമ്ത കാംതികർ, മാർക്കറ്റിംഗ് ഇശ്വിന്തർ അറോറ, ഫിനാൻഷ്യൽ ഓഫീസർ മുകേഷ് ജെയ്ൻ, പിആർഒ സതീഷ് എരിയാളത്ത്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ യൂത്ത്.