മോഹൻലാലൊക്കെ നാലു മണിക്ക് വന്ന് അഭിനയിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്; തൊഴിലിനോട് ഡെഡിക്കേഷൻ ഉള്ള ആളുകൾ കുറവാണ്

','

' ); } ?>

 

 

തന്റെ ശബ്ദം കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തിയ കലാകാരനാണ് അലിയാർ. ഡബ്ബിങ് ആർടിസ്റ്റ് എന്നതിലുപരി അധ്യാപകൻ, അഭിനേതാവ് എന്നീ മേഖലകളിലും അലിയാർ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ സീനിയർ നടന്മാരെക്കുറിച്ചുള്ള അലിയാരുടെ വാക്കുകളാണ് വൈറലാകുന്നത്. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അലിയാരുടെ പ്രതികരണം. “മമ്മൂട്ടിയും മോഹൻലാലും പോലെയുള്ള സീനിയർ ആർട്ടിസ്റ്റുകൾ പക്കാ പ്രൊഫഷണൽ ആയിട്ടുള്ള ആളുകളും സമയം സൂക്ഷിക്കുന്നവരുമാണ്. തൊഴിലിനോട് ഡെഡിക്കേഷൻ ഉള്ള ആളുകൾ കുറവാണ്. മോഹൻലാലൊക്കെ നാലു മണിക്ക് വന്ന് അഭിനയിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്’. എന്നായിരുന്നു അലിയാരുടെ പ്രതികരണം.

‘ എനിക്ക് മനസിലായിട്ടുള്ള കാര്യം തൊഴിലിനോട് ഇത്രേം അധികം ഡെഡിക്കേഷൻ ഉള്ള ആളുകൾ കുറവാണ്. ഞാൻ ലാലിന്റെ കൂടെ ഒക്കെ അഭിനയിച്ചിട്ടുണ്ട്, അദ്ദേഹം നാലു മണിക്ക് ഒക്കെ വന്ന് അഭിനയിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്’. ഇങ്ങേർക്കിത് ഇങ്ങനെ ഒക്കെ ചെയ്യണ്ട കാര്യമുണ്ടോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അതൊക്കെ നല്ല ആർട്ടിസ്റ്റുകളുടെ ഗുണമാണ്. ഇപ്പം നെടുമുടി വേണു സീരിയലിൽ അഭിനയിക്കുന്ന സമയം. സീരിയലിലുംതകർത്തഭിനയിക്കുന്നുണ്ട്. എന്നിട്ടും ഒരു എപ്പിസോഡിൽ പോലും ഡബ്ബ് ചെയ്യാൻ വേൻടിബി നമുക്ക് വിളിക്കേണ്ട വാസ്ത വന്നിട്ടില്ല.പുള്ളി കൃത്യമായിട്ട് അത് വിളിച്ച് ചോദിച്ചിട്ട് വരും അത് സിനിമയോടുള്ള ആത്മാർത്ഥതയും പ്രൊഫഷണലിസവുമാണ്. അതാണ് ഈ മമ്മൂട്ടിയും മോഹൻലാലും പോലെയുള്ള ഇപ്പോഴുള്ള ഗ്രേറ്റ് ആർട്ടിസ്റ്റുകളുടെ ഒരു ഗുണമെന്ന് പറയുന്നത്. ഒന്നാമത്തെ കാര്യം സമയം സൂക്ഷിക്കുന്നവരും , തൊഴിലിനോട് ആത്മാർത്ഥത കാണിക്കുന്നവരും, പക്കാ പ്രൊഫഷണലായിട്ട് ആ തൊഴിലിനെ തൊഴിലായിട്ട് കാണുന്നവരുമാണ്. അത് നമ്മൾ കണ്ടുപഠിക്കേണ്ട ഒന്നുമാണ്. അലിയാർ പറഞ്ഞു.

ഈ പറയുന്ന സമയം സൂക്ഷിക്കലും ആത്മാർത്ഥതയും ഇന്നത്തെ എത്ര നടന്മാർക്കുണ്ടെന്ന ചോദ്യത്തിനും വളരെ വ്യക്തമായാണ് അദ്ദേഹം മറുപടി നൽകിയത്.

‘ ആ ചോദ്യത്തിന് ഉത്തരം നൽകാൻ മാത്രം സിനിമയിൽ സജീവമായിട്ടുള്ള വ്യക്തിയൊന്നുമല്ല ഞാൻ. നാലോ അഞ്ചോ പടത്തിലോ ചിലപ്പോ അഭിനയിക്കും. അപ്പോൾ താരതമ്യം ചെയ്ത നോക്കിയാൽ ഇപ്പോഴത്തെ ചെറുപ്പക്കാരുടെ കൂട്ടത്തിൽ കുറച്ചുകൂടെ കാർലെസ്സ് ആയിട്ടുള്ള ജീവിതം നയിക്കുന്നവർ കണ്ടേക്കാം എനിക്കറിയില്ല പലരും പറയുന്നത് ഇപ്പോഴത്തെ പിള്ളേർ അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നൊക്കെ ആണ്. പക്ഷെ എനിക്ക് നേരിട്ട് പരിചയമില്ലാത്ത ഒരു വ്യക്തിയെ കുറിച്ച് അഭിപ്രായം പറയുന്നത് മോശമാണ്. ഞാനീ ചില പുതിയ പിള്ളാരുടെ കൂടെ ഒകെ അഭിനയിച്ചിട്ടുണ്ട്. അസാമാന്യമായ പ്രതിഭയുള്ള ആളുകൾ ഉണ്ട് ഈ കൂട്ടത്തിൽ അതിനൊരു സംശയവുമില്ല.നല്ല മിടുക്കരായിട്ടുള്ള ആളുകളാണ്. മലയാള സിനിമയ്ക്ക് ഒരു ശോഭനമായ ഭാവി തന്നെ ഉണ്ട് എന്ന് ഞാൻ വിചാരിക്കുന്നുണ്ട്. സ്ക്രിപ്റ്റിന്റെ കാര്യത്തിലായാലും ശരി പടങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലായാലും ശരി. കൂട്ടത്തിൽ ചിലപ്പോൾ ഇതൊന്നും അറിയാത്ത ആളുകളും വന്ന് പെടും. അത് ഏത് മേഖലയിലും അങ്ങനെ ആണ്’.

ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന രീതിയിൽ നാൽപ്പതു വർഷമായി അലിയാർ മലയാളികൾക്കൊപ്പമുണ്ട്. നാടകങ്ങളിലൂടെയാണ് അലിയാരുടെ തുടക്കം. സ്വന്തമായി നാട്യഗൃഹം എന്ന് പേരുള്ള നാടക ഗ്രൂപ്പും ഉണ്ടായിരുന്നു. അതിനു ചുക്കാൻ പിടിച്ചത് മഹാ നടൻ നരേന്ദ്ര പ്രസാദാണ്. അന്തരിച്ച നടൻ മുരളി,കൈതപ്രം ദാമോദരൻ നമ്പൂതിരി, എം കെ ഗോപാലകൃഷ്ണൻ,എം ആർ ഗോപകുമാർ, അങ്ങനെ ഒരുപാട് പേര് ആ നാടക സംഘത്തിലുണ്ടായിരുന്നു. അതിനടിയിൽ ചെറിയൊരു സിനിമയിൽ അഭിനയിച്ചു, തുടർന്ന് ചെറിയ രീതിയിൽ ശബ്ദം ഡബ്ബ് ചെയ്യാൻ തുടങ്ങി. കരിയറിൽ ഒരു ബ്രേക്ക് കിട്ടുന്നത് ‘മീനമാസത്തിലെ സൂര്യൻ’ എന്ന സിനിമയിൽ ആണ്. എൺപത്തിഅഞ്ചു മുതൽ ധാരാളവുമായിട് ഡബ്ബ് ചെയ്യുമായിരുന്നു.പിന്നീട് ഏഷ്യാനെറ്റിലെ ഡെയിലി പ്രോഗ്രാമിൽ അനൗൺസർ ആയി. പിന്നീടാണ് സഫാരിയിലേക്കെത്തുന്നത്.