സീമാ ജി. നായരുടെ സഹോദരീഭർത്താവും ദീപക് ദേവിന്റെ ഭാര്യാപിതാവുമായ ഗിരിജൻ അന്തരിച്ചു

','

' ); } ?>

സംഗീതസംവിധായകൻ ദീപക് ദേവിന്റെ ഭാര്യാപിതാവും, നടി സീമാ ജി. നായരുടെ സഹോദരീഭർത്താവുമായ ഗിരിജൻ അന്തരിച്ചു. സീമാ ജി. നായർ തന്നെയാണ് മരണവാർത്ത തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കു വെച്ചത്. തനിക്ക് ആറു വയസ്സുള്ളപ്പോഴാണ് അദ്ദേഹം തന്റെ ചേച്ചിയെ വിവാഹം കഴിക്കുന്നതെന്നും, അദ്ദേഹം തനിക്ക് അച്ഛന് തുല്യമായിരുന്നുവെന്നും സീമ കുറിച്ചു.

‘എൻ്റെ അച്ഛന് തുല്യമായിരുന്നു എൻ്റെ ചേട്ടൻ. എനിക്ക് ആറുവയസ്സുള്ളപ്പോഴാണ് എൻ്റെ ചേട്ടൻ ചേച്ചിയെ വിവാഹം കഴിക്കുന്നത്. ഇന്ന് രാവിലെ കാർഡിയാക് അറസ്റ്റിൻ്റെ രൂപത്തിൽ ചേട്ടനെ ഈശ്വരൻ കൊണ്ടുപോയി.’ സീമ ജി നായർ കുറിച്ചു.

സീമാ ജി. നായരുടെ സഹോദരി രേണുകയുടെ ഭർത്താവാണ് ഗിരിജൻ. ദീപക് ദേവിന്റെ ഭാര്യ സ്‌മിത ഗിരിജൻ മകളാണ്. പിന്നണി ഗായികയാണ് സീമയുടെ സഹോദരി രേണുക ഗിരിജൻ. ദീപക് ദേവിൻ്റെ ഭാര്യ സ്‌മിത ഗിരിജൻ ഇവരുടെ മകളാണ്. സീമയുടെയും രേണുകയുടെയും സഹോദരൻ എ.ജി. അനിൽ സംഗീത സംവിധായകനാണ്.