എറണാകുളം ഗവ.ലോ കോളേജിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ‘സവനിക’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സര്‍ക്കാര്‍ വഹ നിയമ കലാലയം എന്നതിന്റെ ചുരുക്കമാണ് സവനിക. ലോ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ നൗഫാസ് നൗഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വര്‍ഷങ്ങളോളം എറണാകുളം ലോ കോളേജില്‍ ചായയും മറ്റും കൊണ്ട് സൈക്കിളില്‍ വന്ന് വിറ്റിരുന്ന മണി എന്ന ലോ കോളേജിന്റെ സ്വന്തം മണി അണ്ണന് നൗഫാസ് നൗഷാദ് നല്‍കി പ്രകാശനം ചെയ്തു.
മെര്‍വോക്‌സ് സിനിമാസിന്റെ ബാനറില്‍ അഖില്‍ തോമസും സാനിഫ് യു.സി യും മറ്റ് സുഹൃത്തുക്കളും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സിറാജുദ്ദീന്‍ സൈനുദ്ദീനാണ്.സംഗീതം ശ്രീകാന്ത് ഭാസി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനില്‍ ജോസ്,എഡിറ്റിങ്ങ് ബഷീര്‍ കുട്ടി മരക്കാര്‍.ചിത്രത്തിന്റെ സഹ സംവിധാനം സുനില്‍ കൃഷ്ണന്‍ നിര്‍വഹിക്കുന്നു.