സിനിമ-സീരിയല്‍ നടി ശരണ്യയുടെ ആരോഗ്യ നിലയില്‍ പുരോഗതി

','

' ); } ?>

കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സിനിമ-സീരിയല്‍ നടി ശരണ്യ ശശിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. നടക്കാനും സംസാരിക്കാനും കഴിയുന്ന ശരണ്യയുടെ വീഡിയോ
ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ശരണ്യയുടെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടിരിക്കുന്നു.താരത്തിനൊപ്പം അമ്മ ഗീതയുമുണ്ട്.

എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും സഹായത്തിനും ഗീത നന്ദി പറയുന്നു.’ഫിസിയോതെറാപ്പിക്ക് വേണ്ടി ആദ്യമൊക്കെ ഇങ്ങോട്ട് കൊണ്ട് വരുമ്പോള്‍ ട്രോളിയില്‍ ഒരനക്കവും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഇപ്പോള്‍ നടക്കാനും സംസാരിക്കാനും സാധിക്കുന്നു. ഹോസ്പിറ്റലില്‍ നിന്ന് ലഭിച്ച ചികിത്സക്കും ആശ്വാസത്തിനും ദൈവത്തോട് നന്ദി.’

ആറുവര്‍ഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ ബാധിക്കുന്നത്. തുടര്‍ന്ന് ചികിത്സകളുടെ കാലം. തുടര്‍ ശസ്ത്രക്രിയകളുടെ ഭാഗമായി ഒരുഭാഗം തളര്‍ന്ന അവസ്ഥയിലായിരുന്നു.