നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ സന്തോഷ് ശിവന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. കാളിദാസ് ജയറാമും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രത്തിന് ജാക്ക് ആന്‍ഡ് ജില്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം മലയാളത്തിലും തമിഴിലുമായാണ് റിലീസിനെത്തുന്നത്. ‘ജാക്ക് & ജില്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കാളിദാസ് ജയറാം, മഞ്ജു വാരിയര്‍, സൗബിന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കേരളത്തിലെ പല ഭാഗങ്ങളെക്കൂടാതെ ലണ്ടനും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് റാം സുന്ദറാണ്. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്ദര്‍ ഉള്‍പ്പെടെ അനവധിപേര്‍ ചിത്രത്തിലുണ്ട്. ദുബായ് കമ്പനിയായ ലെസ്മാന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.