സഞ്ജയ് ദത്തിനൊപ്പം പ്രതിജ്ഞയെടുത്ത് നൂറ് കോടി വിദ്യാര്‍ത്ഥികള്‍..

','

' ); } ?>

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് വിദ്യാര്‍ത്ഥികളുടെ ഇടയിലുള്ള മയക്കുമരുന്നുകളുടെ ഉപയോഗം. ഈ പ്രശ്‌നത്തിനെതിരെ നടത്തിയ കോളേജുകളിലെ തന്റെ ക്യാമ്പെയ്‌നിലൂടെ ശ്രദ്ധേയനാവുകയാണ് ഇപ്പോള്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്. ശ്രീ ശ്രീ രവി ശങ്കറിന്റെ നേതൃത്വത്തില്‍ മയക്കുമരുന്നുകള്‍ക്കെതിരെയുള്ള ‘ഡ്രഗ് ഫ്രീ ഇന്ത്യ’ എന്ന ക്യാമ്പെയ്‌നിലൂടെയാണ് അദ്ദേഹം ഇപ്പോള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ റോള്‍ മോഡലായി മാറിയിരിക്കുന്നത്. 12ാളം കോളേജുകളിലായി നടത്തിയ ക്യാമ്പെയ്‌നിലൂടെ ഏകദേശം ഒരു കോടിയോളം വിദ്യാര്‍ത്ഥികള്‍ ഇതുവരെ മയക്കുമരുന്നുകള്‍ ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തുവെന്നാണ് അദ്ദേഹം തന്റെ പേജിലൂടെ അറിയിച്ചിരിക്കുന്നത്. സഞ്ജയ് ദത്തിനൊപ്പം ബോളിവുഡ് കൊമേഡിയനായ കപില്‍ ശര്‍മ്മ, ഗായകന്‍ ബാദ്ഷ എന്നിവരും ക്യാമ്പെയ്‌ന് പിന്തുണയുമായെത്തി.

ജയ്പ്പൂരില്‍ നടക്കുന്ന പാനിപ്പട്ട് എന്ന തന്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ നിന്നും പഞ്ചാബില്‍ നടക്കുന്ന ക്യാമ്പെയ്‌നു വേണ്ടി മാത്രം സഞ്ജയ് പറന്നെത്തുകയായിരുന്നു. മയക്കുമരുന്ന് മൂലം ഉണ്ടായ തന്റെ ജീവിതത്തിലെ കഠിനമായ അനുഭവങ്ങളേക്കുറിച്ചും പ്രതിസന്ധികളേക്കുറിച്ചും അദ്ദേഹം പരിപാടിയില്‍ വെച്ച് സംസാരിക്കുകയും ചെയ്തു. വേദിയില്‍ വെച്ച് വികാരഭരിതനായ അദ്ദേഹം തന്റെ ദുരനുഭവങ്ങളില്‍ നിന്ന് കരകയറാന്‍ തന്റെ അച്ഛനാണ് സഹായിച്ചിതെന്നും വിദ്യാര്‍ത്ഥികളോട് പറഞ്ഞു.