‘സാന്ദ്രയ്ക്ക് കുശുമ്പും നിരാശയും, മിണ്ടാതിരിക്കുന്നത് സ്ത്രീ എന്ന പരിഗണനയിൽ; ലിസ്റ്റിൻ സ്റ്റീഫൻ

','

' ); } ?>

പേര് പരാമർശിക്കാതെയുള്ള നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ പരോക്ഷ പ്രസ്താവനയ്‌ക്കെതിരെ നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് കഴിഞ്ഞ ദിവസം രംഗത്ത് വരികയുണ്ടായി. പേര് പരാമർശിക്കാതെയുള്ള ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവന മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ ആക്കിയെന്നും , ഈ പ്രസ്താവന സംഘടനാചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ച് ലിസ്റ്റിനെ പുറത്താകണമെന്നും സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സാന്ദ്രയുടെ ഫേസ്ബുക് പോസ്റ്റിനെതിരെ പ്രതികരിച്ച് കൊണ്ട് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ രംഗത്ത് വന്നിരിക്കുകയാണ്. ‘ സാന്ദ്രയ്ക്ക് കുശുമ്പും നിരാശയുമാണ്.’ഞാൻ ബിസിനസുകാരനാണ്; പണം ആവശ്യമുള്ളവർക്ക് കൊടുക്കുകയും, വാങ്ങുകായും ചെയ്യും. ഞാൻ മിണ്ടാതിരിക്കുന്നത് സ്ത്രീ എന്ന പരിഗണനയിലാണെന്നും ലിസ്റ്റിൻ വ്യക്തമാക്കി.

പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ, ഒരു പ്രശസ്ത നടൻ വലിയ തെറ്റിന് തിരി കൊളുത്തിയതായും, അതൊരിക്കലും ആവർത്തിക്കരുതെന്നും, വീണ്ടും സംഭവിച്ചാൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും ലിസ്റ്റിൻ പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് കാരണമായിട്ടുണ്ടായിരുന്നു. അതിനെതിരെയാണ് സാന്ദ്ര തോമസ് രംഗത്ത് വന്നിട്ടുണ്ടായിരുന്നത്.

ഫിലിം പ്രൊഡ്യൂസർസ് അസോസിയേഷൻ ഭാരവാഹിക്കും അസോസിയേഷനിൽ വിശ്വാസമില്ലാതായോ ? സിനിമ സംഘടനകളുടെ ഉദ്ദേശലക്ഷ്യങ്ങളിൽ പ്രധാനം സിനമയ്ക്കകത്തു ഉണ്ടാകുന്ന പ്രശ്നങ്ങളെ രമ്യതയിൽ പരിഹരിക്കുക എന്നുള്ളതാണ് . എന്നാൽ ഇന്നലെ ഒരു പൊതുവേദിയിൽ വെച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൂടിയായ ശ്രീ ലിസ്റ്റിൻ സ്റ്റീഫൻ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാച്ചട്ടങ്ങൾക്ക് വിരുദ്ധവുമാണ് . മലയാളസിനിമക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്ന ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്വത്തിൽ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണം.

എനിക്കുണ്ടായ വ്യക്തിപരമായ വിഷയത്തിൽ രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങൾക്ക് വിധേയമായി ഞാൻ മുന്നോട്ട് പോയപ്പോൾ എന്നെ സസ്‌പെൻഡ് ചെയ്യാൻ കാണിച്ച (കോടതിയിൽ നിലനിന്നില്ല എങ്കിൽപ്പോലും ) പ്രൊഡ്യൂസഴ്സ് അസോസിയേഷൻ നേതൃത്വം ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ പുറത്താക്കാനുള്ള ആർജ്ജവം കാണിക്കണം . കൂടാതെ ഉന്നതബോഡി എന്ന നിലയിൽ കേരളാ ഫിലിം ചേംബർ സ്വമേധയാ ഈ വിഷയത്തിൽ ഇടപെട്ട് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു’, സാന്ദ്ര കുറിച്ചു.

തുടർന്നുണ്ടായ അനുമാനങ്ങളിലൂടെ, ലിസ്റ്റിൻ വിമർശിച്ചത് നിവിൻ പോളിയാണെന്ന തരത്തിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ താൻ വിമർശനം ഉന്നയിച്ച നടൻ നിവിൻ പോളിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ലിസ്റ്റിൻ തന്നെ മുന്നോട്ട് വരികയായിരുന്നു. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ‘ബേബി ഗേൾ’ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നം തന്നെയാണ് പരാമർശത്തിന് പിന്നിൽ എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിചിട്ടുണ്ടായിരുന്നു. ചിത്രത്തിന്റെ പ്രധാന അഭിനേതാവായ നിവിൻ, ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് മറ്റൊരു സിനിമയിൽ ലിസ്റ്റിന്റെ അനുമതിയില്ലാതെ അഭിനയിച്ചതാണ് ലിസ്റ്റിന്റെ പ്രകോപനത്തിന് കാരണമായതെന്നായിരുന്നു ആരോപണം.അതുപോലെ, മറ്റൊരു ചിത്രത്തിൽ അഭിനയിക്കാൻ ഒരു കോടി രൂപയുടെ അഡ്വാൻസ് കൈപ്പറ്റിയതായും ആരോപണമുണ്ടായിരുന്നു.