എഴുപതുകാരിയുടെ വേഷത്തില്‍ സമാന്ത

','

' ); } ?>

വിവാഹശേഷവും തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായി തുടരുന്ന നടിയാണ് സമാന്ത. എല്ലാവരെയും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് താരം ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 70 വയസുകാരിയുടെ വേഷത്തിലാണ് സമാന്ത അഭിനയിക്കുന്നത്.

മിസ് ഗ്രേനി എന്ന കൊറിയന്‍ ചിത്രത്തിന്റെ റിമേക്കിലാണ് സമാന്ത വൃദ്ധയുടെ വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സമാന്തയുടെ മകനായി അഭിനയിക്കുന്നത് 50 വയസുകാരനായ റാവു രമേശാണ് എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. 70 വയസുകാരിയുടെ വേഷം വെല്ലുവിളി നിറഞ്ഞതാണെന്ന് താരം വ്യക്തമാക്കി. അതേസമയം, സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.