സല്‍മാന്‍ഖാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഭാരത്’. സിനിമയുടെ ലൊക്കേഷനില്‍വെച്ച് സല്‍മാന്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സല്‍മാന്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സെറ്റില്‍ അണിയറ പ്രവര്‍ത്തര്‍ക്കൊപ്പമാണ് താരം ക്രിക്കറ്റ് കളിക്കുന്നത്.
അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് താരം ക്രിക്കറ്റ് പരിശീലിക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങുന്ന ചിത്രത്തില്‍ കത്രീന കൈഫ്, തബു എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.