![](https://i0.wp.com/celluloidonline.com/wp-content/uploads/2020/09/saju.jpg?resize=720%2C380&ssl=1)
പ്രിയപ്പെട്ടവര്‍ക്ക് ഓണവിരുന്നും ഓണപ്പുടവയും നല്‍കി നടന്‍ പാഷാണം ഷാജിയും ടീമും. സാജു നവോദയ(പാഷാണം ഷാജി) ആരംഭിച്ച ഷാജീസ് കോര്‍ണര്‍ എന്ന യുട്യൂബ് ചാനലിന്റെ നേതൃത്വത്തിലായിരുന്നു ഇത്തരത്തില്‍ ഒരു
ഓണവിരുന്ന് സംഘടിപ്പിച്ചത്.
കൊറോണക്കാലത്ത് സ്വന്തം ജീവനേക്കാളേറെ സഹജീവികളുടെ ജീവനുവേണ്ടി പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസ് സേനയ്ക്കും ആദരവ് നല്‍കിയായിരുന്നു ഈ വര്‍ഷത്തെ ഓണമെന്ന്
ഷാജി പറയുന്നു.
ചിരിയും ചിന്തയും പകരുന്ന ചാനലിലെ പരിപാടികളെല്ലാം സാമൂഹിക വിമര്‍ശനവും, ജീവിത മൂല്യങ്ങളും ചൂണ്ടിക്കാട്ടുന്നവയാണ്.സാജുവിന്റെ ഭാര്യ രശ്മിയും ചാനലില്‍ പൂര്‍ണ്ണ പങ്കാളിത്തതോടെ കൂടെയുണ്ട്. ഇരുവരും തന്നെയാണ് അഭിനേതാക്കളും. പാചകം, കോമഡികള്‍, ഷോര്‍ട്ട് ഫിലിം തുടങ്ങിയ നിരവധി പരിപാടികളാണ് ചാനലില്‍ ഉള്ളത്. സ്വന്തം നിലയില്‍ വിവിധ രീതിയിലുള്ള ചാരിറ്റി പ്രവര്‍ത്തനം ഇപ്പോള്‍ സാജു നടത്തി വരുന്നുണ്ട്.യൂട്യൂബ് ചാനല്‍ ചാരിറ്റി ലക്ഷ്യമിട്ട് തുടങ്ങിയതാണെന്നും താരംപറഞ്ഞു.