പ്രഭാസ് ചിത്രം ആദിപുരുഷില്‍ രാവണനായി സെയ്ഫ് അലി ഖാന്‍

','

' ); } ?>

തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ് നായകനായി എത്തുന്ന’ ആദിപുരുഷില്‍ സെയ്ഫ് അലി ഖാനും.രാമായണകഥ പ്രമേയമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാവണകഥാപാത്രമായാണ് സെയ്ഫ് അലി ഖാന്‍ എത്തുന്നത്.പ്രഭാസാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.

ഓം റൗട്ടിന്റെ ചിത്രം തന്‍ഹാജിയിലും സെയ്ഫ് അലി ഖാന്‍ അഭിനയിച്ചിരുന്നു.ത്രിഡി രൂപത്തിലാണ് ചിത്രം ഒരുക്കുന്നത്.ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. തെലുങ്ക്,ഹിന്ദി,മലയാളം,കന്നഡ,തമിഴ്,എന്നീ ഭാഷകളിലും ചിത്രമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.