ആഷിക്ക് അബു, ശ്യം പുഷ്‌കരന്‍, ലിജോ ജോസ് പല്ലിശ്ശേരി തുടങ്ങിയവരാണ് തനിക്ക് സാറാസ് പോലൊരു സിനിമ ചെയ്യാന്‍ പ്രചോദനമായതെന്ന് സംവിധായകന്‍ ജൂഡ് ആന്റണി.ഇവരൊക്കെയാണ് ഇത്തരത്തിലുളള വിഷയങ്ങള്‍ സിനിമകളിലൂടെ പറഞ്ഞു തുടങ്ങിയതെന്നും ജൂഡ് ആന്റണി പറയുന്നു.ദ ക്യു വിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത് അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് സാറാസ്. സണ്ണി വെയനായിരുന്നു ചിത്രത്തില്‍ നായകനായെത്തിയത്.സ്ത്രീ കേന്ദ്രീകൃതമാമ ഒരു സിനിമയാണ് സാറാസ്.ചിത്രത്തിന്റെ റിലീസിന് ശോഷം ചിത്രത്തിനെ അനുകൂലീച്ചും പ്രതീകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
പലരും എന്നോട് ചോദിച്ചിട്ടുണ്ട് എന്തുകൊണ്ട് ഈ സിനിമ ഇത്രയും വൈകിയെന്ന് ജൂഡ് ആന്റണി പറയുന്നു. ഇത് കഴിഞ്ഞ വര്‍ഷം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സിനിമയായിരുന്നു.ആ സമയത്ത് എന്റെ ഭാര്യ ഗര്‍ഭിണി ആയിരുന്നു. ആ സാഹചര്യത്തില്‍ ഞാന്‍ ഇത്തരത്തില്‍ ഒരു വിഷയം കൈകാര്യം ചെയ്യുന്ന സിനിമയെടുക്കുമ്പോള്‍ ചിന്തിച്ചിട്ടുണ്ട്,സിനിമ വന്നാല്‍ എന്റെ ബന്ധുക്കളടക്കം എന്നോട് മോശമായി പോയി എന്നു പറയും,കൃസ്ത്യാനികള്‍ ചിലപ്പോള്‍ എനിക്കെതിരെ തിരിയും ,സഭയില്‍ നിന്ന് എന്നെ പുറത്താക്കും എന്നൊക്കെ കരുതിതന്നെയാണ് സിനിമ ചെയ്തത്.സാറാസ് കൈകാര്യം ചെയ്യുന്ന വിഷയം ചര്‍ച്ചയാകുമെന്ന് ഉറപ്പായിരുന്നു.റിലീസിനു ശേഷം ആദ്യം പ്രതീക്ഷിച്ചത് നെഗറ്റീവ് റിവ്യൂ തന്നെയായിരുന്നു.എന്നാല്‍ ആദ്യം ലഭിച്ചതൊക്കെതന്നെ പോസീറ്റീവ് റിവ്യൂകളാണ് ജൂഡ് ആന്റണി പറഞ്ഞു.
പലരും പറയുന്നുണ്ട് അബോഷനെ സിനിമ പ്രമോട്ട് ചെയ്യുന്നുണ്ടെന്ന് എന്നെക്കെ എന്നാല്‍ ആള്‍ക്കാരിത് കണ്ട് നാളെ മുതല്‍ അബോഷന്‍ ചെയ്യാണമെന്ന് പറയുന്ന ഒരു സിനിമയല്ല ഇത്,ഞാന്‍ സിനിമയില്‍ അബോഷന്‍ എന്ന വാക്കു പോലും ഉപയോഗിച്ചിട്ടില്ല .ഒരു ഫോറന്‍സിക് സര്‍ജന്‍ എന്നെ വിളിച്ചിരുന്നു. അവര്‍ പറഞ്ഞത് ഇങ്ങനെയാണ് ,കുട്ടികളെ വേണ്ട എന്ന തോനിയ അമ്മമാര്‍.അവര്‍ പ്രസവിച്ചാല്‍ അഞ്ചോ ആറോ മാസം കഴിയുമ്പോള്‍ കുഞ്ഞുങ്ങളെ കൊന്നു കളയുന്ന അവസ്ഥ ,അതിനേക്കാള്‍ നല്ലതാണിത് എന്നായിരുന്നു.സ്വന്തം അമ്മ എന്തിനാണ് സ്വന്തം കുഞ്ഞിനെ കൊല്ലുന്നു എന്ന അനസ്ഥ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ജൂഡ് ആന്റണി ചോദിക്കുന്നു.
ഒരു സത്രീയുടെ ശരീരം അവള്‍ക്ക് അവകാശപെട്ടാതാണ് ,അത് അവളുടെ മാത്രം തീരുമാനമാണ് എന്ന് കാണിച്ചു തരുന്ന സിനിമായണ് സാറാസ്.ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യാന്‍ മലയാള സിനിമയ്ക്ക് കാല താമസം എടുക്കേണ്ടി വന്നു എന്നാതാണ് സത്യം.