തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ച ചിത്രമാണ് ’96’. വിജയകരമായി തന്നെ പലയിടത്തും പ്രദര്‍ശനം തുടരുന്ന 96 ല്‍ നിന്ന് ഒഴിവാക്കിയ ഒരു സീന്‍ പുറത്തായിരിക്കുകയാണ്. ഇന്റര്‍നെറ്റിലാകെ വൈറലായി മാറിയിരിക്കുകയാണ് ഈ വീഡിയോ. പുറത്തിറങ്ങി 16 മണിക്കൂര്‍ പിന്നിടുമ്പോള്‍ 12 ലക്ഷത്തിലേറെ കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതുണ്ട് ഈ വീഡിയോ.
രാജ്യമാകെ ആരാധകരുളള ഗായിക എസ് ജാനകി ചിത്രത്തില്‍ അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നുവെന്നത് ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. എസ്.ജാനകി സിനിമയില്‍ ഉണ്ടായിട്ടും ഇത്ര മനോഹരമായ സീന്‍ സമയദൈര്‍ഘ്യത്തിന്റെ പേരില്‍ വെട്ടിമാറ്റുകയായിരുന്നു.വളരെ മനോഹരമായ അഭിനയമാണ് എസ്.ജാനകി കാഴ്ചവെച്ചിരിക്കുന്നത്.
ജാനകിയമ്മ അഭിനയിച്ചിട്ടും അത് രഹസ്യമായി സൂക്ഷിച്ചതും സിനിമ പ്രേമികളെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഈ സീന്‍ ഒഴിവാക്കിയതില്‍ ഭുരിപക്ഷം പ്രേക്ഷകരും നിരാശയിലാണെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.