മുരളി ​ഗോപി അരാജകത്വം പടര്‍ത്തുന്നു ;പരിഷ്കരിച്ച പുതിയ പതിപ്പിനെതിരെയും പേനയെടുത്ത് ഓര്‍ഗനൈസർ

','

' ); } ?>

എമ്പുരാനെതിരെ വീണ്ടും ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ. സിനിമയിലെ പതിനേഴോളം ഭാഗങ്ങൾ ഒഴിവാക്കി പുതിയ പതിപ്പ് പ്രദർശനത്തിനെത്തിയിട്ടും സിനിമയിൽ ദേശവിരുദ്ധതയും ഹിന്ദു-ക്രിസ്ത്യൻ വിരുദ്ധതയും തുടരുന്നുവെന്നും മുരളി ഗോപി അരാജകത്വം പടർത്തുന്നുവെന്നും ഓർഗനൈസറിന്റെ ലേഖനത്തിൽ പറയുന്നു. സിനിമയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ ഓർഗനൈസർ ലേഖനത്തിൽ രൂക്ഷവിമർശനമുയർന്നിരുന്നു. ഇപ്പോഴിതാ റീ എഡിറ്റ് പതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെയും ഓർഗനൈസർ വിമർശനം തുടരുകയാണ്.

കേരളയുവത്വം മയക്കുമരുന്നിന്റെയും അരാജകസിനിമകളുടെയും പിടിയിലാണെന്നും അതിന് സഹായകരമാകുന്ന രീതിയിലുള്ള പ്രമേയമാണ് എമ്പുരാനിലുള്ളതെന്നും ഓർഗനൈസർ ലേഖനത്തിൽ ചൂണ്ടികാണിച്ചു . ദേശവിരുദ്ധതയ്ക്ക് വലിയ വിലകൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പും ലേഖനത്തിലുണ്ട്. റീ എഡിറ്റ് ചെയ്തതിന് ശേഷവും ആർഎസ്എസ് മുഖപത്രം വിമർശനങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ലേഖനം. എമ്പുരാനോടുള്ള എതിർപ്പ് തുടരുന്നുവെന്ന് കൂടി ലേഖനം വ്യക്തമാക്കുന്നു. അതേസമയം മുരളി ഗോപി അരാജകത്വം പടർത്തുന്നുവെന്നും രാജ്യത്തെ ഭരണകൂടത്തെയും നിയമസംഹിതകളെയും വെല്ലുവിളിക്കുന്ന വ്യക്തിയാണ് മുരളി ഗോപിയെന്നും ഓർഗനൈസറിന്റെ ലേഖനത്തിൽ പറയുന്നു.

മൂന്ന് മണിക്കൂറുള്ള സിനിമയിലെ രണ്ടു മിനിട്ട് എട്ടു സെക്കന്റ് വരുന്ന ഭാ​ഗങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. മത ചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്നതും സ്ത്രീകൾക്കെതിരായ അതിക്രമസീനുകളും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദും പിതാവുമായുള്ള സംഭാഷണത്തിലും ചില ഭാ​ഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.