‘റൗഡി ബേബി’ ലോകശ്രദ്ധയിലേക്ക്, യൂട്യൂബിന്റെ ബില്‍ബോര്‍ഡ് പട്ടികയില്‍ നാലാം സ്ഥാനം

','

' ); } ?>

ധനുഷും സായിപല്ലവിയും ആടിത്തകര്‍ത്ത മാരി ടുവിലെ റൗഡി ബേബി ഗാനം യൂട്യൂബിന്റെ ബില്‍ബോര്‍ഡ് പട്ടികയില്‍ നാലാം സ്ഥാനത്ത്. ലോക പ്രശസ്തിയാര്‍ജ്ജിക്കുന്ന വീഡിയോകളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്നതാണ് യൂട്യൂബിന്റെ ബില്‍ബോര്‍ഡ് പട്ടിക. ധനുഷിന്റെയും സായ്പല്ലവിയുടെയും തകര്‍പ്പന്‍ ഡാന്‍സാണ് മാരി ടുവിലെ റൗഡി ബേബി എന്ന ഗാനത്തെ ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമാക്കിയത്. മികച്ച ഡാന്‍സറായ ധനുഷിനെ വെല്ലുംവിധമാണ് ഗാനത്തില്‍ സായ്പല്ലവിയുടെ ചുവടുകള്‍. പ്രഭുദേവയാണു കൊറിയോഗ്രാഫി.

യൂട്യൂബ് ട്രെന്‍ഡിംഗ് പട്ടികയില്‍ ആദ്യം തന്നെ ഇടം നേടിയ റൗഡി ബേബി ഒരോ മണിക്കൂറിലും ലക്ഷക്കണക്കിന് കാഴ്ച്ചക്കാരെ നേടി മുന്നേറുകയാണ്. യൂട്യൂബില്‍ ജനുവരി രണ്ടാം തിയതി അപ്‌ലോഡ് ചെയ്ത ഗാനം പത്ത് കോടിയോളം കാഴ്ചക്കാരുമായി കുതിക്കുകയാണ്. ഇത് തന്നെയാണ് ബില്‍ബോര്‍ഡ് പട്ടികയിലെ നാലാം സ്ഥാനം തേടിയെത്താന്‍ കാരണം. യുവാന്‍ ശങ്കര്‍ രാജ സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയതിനൊപ്പം ആലാപനവും നിര്‍വഹിച്ചത് ധനുഷും ധീയും ചേര്‍ന്നാണ്.