തമിഴ് നടന്‍ ധനുഷിന്റെ എക്കാലത്തെയും ജനപ്പ്രിയ കഥാപാത്രങ്ങളിലൊന്നായ മാരിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്ന ആഹ്ലാദത്തിലാണ് ആരാധകര്‍. ഈ ആഘോഷത്തിന് ഇരട്ടി മധുരമായിക്കൊണ്ട് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയത്. ധനുഷും ധീയും ചേര്‍ന്ന് പാടിയ ഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ ആര്‍ റഹ്മാനൊപ്പം താരതമ്യം ചെയ്യപ്പെടുന്ന പ്രശസ്ത സംഗീതജ്ഞന്‍ യുവാന്‍ ശങ്കര്‍ രാജയാണ്.
തന്റെ മറ്റ് ചിത്രങ്ങളിലെ മുഖമുദ്ര പോലെ ധനുഷ് തന്നെയാണ് ഗാനത്തിന്റെ വരികളും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തലം പോലെ തന്നെ കട്ട ലോക്കല്‍ സ്‌റ്റെലില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗാനം ഇപ്പോള്‍ യുട്യൂബില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നര്‍ത്തകരായ ധനുഷും സായ് പല്ലവിയും ഗാനത്തിന്റെ അകമ്പടിയോടെ ഒന്നിക്കുമ്പോള്‍ ഒരു ഇടിവെട്ട് നൃത്തം തന്നെ കാണികള്‍ക്ക് മുമ്പിലെത്തുമെന്നുള്ളത് ഉറപ്പാണ്. ബാലാജി മോനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈയിടെ സെന്‍സര്‍ ബോര്‍ഡിന്റെ ക്ലിയറന്‍സ് നേടിയിരുന്നു. ഡിസംബറില്‍ ടാക്കീസുകളിലെത്തുന്ന ചിത്രത്തില്‍ ടൊവീനൊയാണ് വില്ലനായെത്തുന്നത്.
ലിറിക്കല്‍ വീഡിയോ കാണാം…