റോക്കട്രി ദ നമ്പി എഫക്ടില്‍ നിന്ന് സംവിധായകന്‍ പിന്മാറി,സിനിമ മാധവന്‍ സംവിധാനം ചെയ്യും

','

' ); } ?>

നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം റോക്കട്രി ദ നമ്പി എഫക്ടിന്റെ സംവിധാനം പൂര്‍ണമായും മാധവന്‍ ഏറ്റെടുത്തു. നേരത്തെ ആനന്ദ് മഹാദേവനും മാധവനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്. ഒഴിവാക്കാനാകാത്ത ചില കാര്യങ്ങളുളളതിനാല്‍ ആനന്ദ് ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് മാധവന്‍ അറിയിച്ചു.

‘കഴിവുറ്റ സംവിധായകനാണ് ആനന്ദ് മഹാദേവന്‍. പക്ഷേ ചില ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹം ഈ ചിത്രത്തില്‍ പിന്മാറുകയാണ്.

ചിത്രം ഒരുപാട് കാരണങ്ങള്‍ കൊണ്ട് എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. നമ്പി നാരായണന്റെ കഥ ലോകത്തോട് പറയാന്‍ ഇനി കാത്തിരിക്കാനാവില്ല’, മാധവന്‍ വ്യക്തമാക്കി. ചിത്രത്തില്‍ നമ്പി നാരായണനായി എത്തുന്നതും മാധവന്‍ തന്നെയാണ്. മാധവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് റോക്കട്രി ദ നമ്പി എഫക്ട്.

തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും ഒരുക്കുന്ന ചിത്രത്തില്‍ മാധവന്‍ മൂന്ന് ഗെറ്റപ്പുകളിലാണ് എത്തുന്നത്. നമ്പി നാരായണന്റെ 27 വയസ്സ് മുതല്‍ 70 വയസ്സ്‌വരെയുള്ള കാലഘട്ടമാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യും.