“കാന്താര ചാപ്റ്റർ 1 ലെ ചില ഭാഗങ്ങൾ ചിത്രീകരിക്കുമ്പോൾ മാംസാഹാരം കഴിക്കുകയോ ചെരുപ്പ് ധരിക്കുകയോ ചെയ്തിരുന്നില്ല”; ഋഷഭ് ഷെട്ടി

','

' ); } ?>

കാന്താര ചാപ്റ്റർ 1 ലെ ചില ഭാഗങ്ങൾ ചിത്രീകരിക്കുമ്പോൾ താൻ മാംസാഹാരം കഴിക്കുകയോ ചെരുപ്പ് ധരിക്കുകയോ ചെയ്തിരുന്നില്ലെന്ന് വെളിപ്പെടുത്തി നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. സ്വയം നിയന്ത്രിക്കുകയാണ് ഇതുവഴി ചെയ്തതെന്നും, ഈ ഭാഗങ്ങൾ ചിത്രീകരിക്കുമ്പോൾ സെറ്റിൽ അധികം ആളുകൾ ഇല്ലായിരുന്നു എന്ന് ഉറപ്പുവരുത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രീകരണത്തിനിടെ മാംസാഹാരം കഴിക്കുകയോ ചെരുപ്പ് ധരിക്കുകയോ ചെയ്തിരുന്നില്ലെന്ന റിപ്പോർട്ടുകൾ ശരിയാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

“സിനിമയിലെ ചില രംഗങ്ങളിൽ മാത്രം. ഇത് ഞാൻ മുൻപ് ചെയ്തിട്ടുള്ള ഒന്നല്ലാത്തതുകൊണ്ട് എനിക്ക് മനസ്സിന് വ്യക്തത ആവശ്യമായിരുന്നു. യാതൊരു ആശയക്കുഴപ്പവും ഉണ്ടാകാൻ ഞാൻ ആഗ്രഹിച്ചില്ല. അത് ഞാൻ വിശ്വസിക്കുന്ന ഒരു ദൈവമാണ്, അതിനാൽ ആ സമയത്ത് ഞാൻ സ്വയം നിയന്ത്രിച്ചു. സാധാരണ, ചിത്രീകരണം നടക്കുമ്പോൾ ആയിരക്കണക്കിന് ആളുകൾ സെറ്റിലുണ്ടാകും. എന്നാൽ ഈ ഭാഗങ്ങൾ ഞാൻ അങ്ങനെയല്ല ചിത്രീകരിച്ചത്. ഞാൻ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. ഞാൻ ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ല. ഞാൻ അതിനെ ബഹുമാനിക്കുന്നു.” ഋഷഭ് ഷെട്ടി പറഞ്ഞു.

‘കാന്താര ചാപ്റ്റർ 1′ കാണുന്നതിന് മുൻപ് പ്രേക്ഷകർ മാംസാഹാരം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പോസ്റ്റ് വൈറലായിരുന്നു.’കാന്താര: ചാപ്റ്റർ വൺ’ കാണാൻ എത്തുന്നവർ മദ്യപിക്കരുതെന്നും പുകവലിക്കരുതമെന്നും മാംസാഹാരം കഴിക്കരുതെന്നുമായിരുന്നു പോസ്റ്റർ.

കാന്താര ചാപ്റ്റർ 1 ഒക്ടോബർ 2നാണ് റിലീസിനെത്തുന്നത്. രാജ്യമൊട്ടാകെ 7,000 സ്ക്രീനുകളിൽ കാന്താര സിനിമ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൻ്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1ൻ്റെ ചിത്രീകരണം മൂന്ന് വർഷം നീണ്ടിരുന്നു. രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ, ജയറാം തുടങ്ങിയവരും കാന്താര:ചാപ്റ്റർ1-ൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി എത്തുന്ന സിനിമയുടെ മലയാളം ഡിസ്ട്രിബ്യൂഷൻ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.