റിമ കല്ലിങ്കൽ നായികയാവുന്ന ‘തിയറ്റർ’ എത്തുന്നു

','

' ); } ?>

അന്താരാഷ്ട്ര- ദേശീയ പുരസ്ക്കാരങ്ങൾ നേടിയ “ബിരിയാണി” എന്ന ചിത്രത്തിനു ശേഷം റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന
“തിയറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. അൻജന- വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പ്,വി.എ ശ്രീകുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിച്ച ‘തെക്ക് വടക്ക്’ സിനിമയ്ക്കു ശേഷം അൻജന-വാർസ് നിർമ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം വർക്കലയിലും പരിസരങ്ങളിലുമായി പൂർത്തിയായി. തെങ്ങിൽ കയറുന്ന റിമയുടെ ചിത്രം ഒരു യുവാവ് പകർത്തുന്ന നിലയ്ക്കുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങിട്ടുള്ളത്.
“ഇന്നത്തെ ലോകത്ത് മനുഷ്യർ സ്വന്തം വിശ്വാസങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചു യാഥാർത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് കഥയുടെ പ്രമേയം”- സംവിധായകൻ സജിൻ ബാബു പറഞ്ഞു.

“വൈറൽ യുഗത്തിന്റെ കഥയാണിത്. തിയറ്ററുകളിലൂടെ ‘തിയറ്റർ’ സിനിമ ജനങ്ങളിൽ എത്തണം എന്നതാണ് ആഗ്രഹം. നല്ല മലയാളം സിനിമകൾ ലോകോത്തര ഫെസ്റ്റിവെൽ വേദികളിൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതി മാറണം”- നിർമ്മാതാവ് അൻജന ഫിലിപ്പ് പറഞ്ഞു.“അത്രയധികം തൊട്ടടുത്ത് നടക്കുന്ന സംഭവങ്ങളെയാണ് കണ്ടെത്തി “തിയറ്റർ” സിനിമയിൽ അവതരിപ്പിക്കുന്നത്. നടന്ന സംഭവങ്ങളുമായി ഒട്ടേറെ സാമ്യം തോന്നുന്നതാണ് പ്രമേയം”- നിർമ്മാതാവ് വി.എ ശ്രീകുമാർ പറഞ്ഞു. കനി കുസൃതിക്ക് മികച്ച നടിക്കുള്ള മോസ്കോ ഫിലിം ഫെസ്റ്റിവൽ അവാർഡ്, സംസ്ഥാന പുര്സ്ക്കാരം, ഫിലിം ഫെയർ അവാർഡ് തുടങ്ങിയവ നേടിക്കൊടുത്ത സജിൻ ബാബുവിന്റെ ‘ബിരിയാണി’സിനിമ ലോക ശ്രദ്ധ ഏറെ നേടിയിരുന്നു. ലോകത്തെമ്പാടുമായി 150 ലധികം ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച സിനിമ സംവിധാനത്തിന് ദേശീയ പുരസ്കാരം ഉൾപ്പെടെ 45 ലേറെ പുരസ്ക്കാരങ്ങൾ നേടി. ബിരിയാണിക്കു ശേഷം സജിൻ ബാബു രചിച്ച് സംവിധാനം ചെയ്യുന്ന “തിയറ്റർ” തിയറ്റർ റിലീസിലൂടെയാണ് പ്രേക്ഷകരിൽ എത്തുന്നത്.

സരസ ബാലുശ്ശേരി, ഡൈൻ ഡേവിഡ്, പ്രമോദ് വെളിയനാട്, കൃഷ്ണൻ ബാലകൃഷ്ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്മി പത്മ, മീന രാജൻ, ആർജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് അഭിനേതാക്കൾ. ശ്യാമപ്രകാശ് എം എസ് ഛായാഗ്രഹണം നിർവഹിക്കുന്നു.എഡിറ്റിങ്-അപ്പു എൻ ഭട്ടതിരി,സിങ്ക് സൗണ്ട്- ഹരികുമാർ മാധവൻ നായർ,മ്യൂസിക്-സയീദ് അബ്ബാസ്,ആർട്ട്-സജി ജോസഫ്,കോസ്റ്റ്യും- ഗായത്രി കിഷോർ, വിഎഫ്എക്സ്- പ്രശാന്ത് കെ നായർ, പ്രോസ്തെറ്റിക് & മേക്കപ്പ്-സേതു ശിവാനന്ദൻ-ആശ് അഷ്റഫ്,ലൈൻ പ്രൊഡ്യൂസർ-സുഭാഷ് ഉണ്ണി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അജിത്ത് സാഗർ,ഡിസൈൻ- പുഷ് 360,സ്റ്റിൽസ്-ജിതേഷ് കടയ്ക്കൽ,
നിരവധി അന്താരാഷ്ട്ര ദേശീയ പുരസ്കാരങ്ങൾ നേടിയ ‘അസ്തമയം വരെ’ (Unto the Dusk), “അയാൾ ശശി” എന്നീ സിനിമകളും സജിൻ ബാബു രചിച്ച് സംവിധാനം ചെയ്തതാണ്. പി ആർ ഒ-എ എസ് ദിനേശ്.