“ആദ്യ മൂന്ന് ദിവസങ്ങളിൽ തിയേറ്ററുകളിൽ റിവ്യൂ ചിത്രീകരിക്കുന്നത് നിരോധിക്കണം”; വിശാൽ

','

' ); } ?>

സിനിമ റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ മൂന്ന് ദിവസങ്ങളിൽ തിയേറ്ററുകളിൽ റിവ്യൂ ചിത്രീകരിക്കുന്നത് നിരോധിക്കണമെന്ന് നടൻ വിശാൽ.
പ്രേക്ഷകരുടെ അഭിപ്രായം ചോദിച്ചറിയുന്നതിനു മുമ്പ് കണ്ടന്റ് ക്രിയേറ്റേഴ്സ് തിയേറ്ററിൽ പോയി സിനിമ കാണണമെന്നും, ഈ സമീപനം, ചലച്ചിത്ര പ്രവർത്തകർക്കും പ്രേക്ഷകർക്കും ഒരുപോലെ ന്യായമായ ഒരു വേദി നൽകുമെന്നുമാണ് തന്റെ അഭിപ്രായമെന്നും വിശാൽ കൂട്ടി ചേർത്തു. തമിഴ് ചിത്രമായ ‘റെഡ് ഫ്ലവർ’ ന്റെ ട്രെയിലർ ലോഞ്ചിനിടെയാണ് വിശാൽ ഈ കാര്യം തുറന്നു പറഞ്ഞത്. മാധ്യമങ്ങളോടും തിയേറ്റർ ഓപ്പറേറ്റർമാരോടുമാണ് നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറി കൂടിയായ വിശാൽ ഇക്കാര്യം അഭ്യർത്ഥിച്ചത്.

“ഒരു സിനിമയുടെ റിലീസിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ, കൃത്യമായി പറഞ്ഞാൽ 12 ഷോകളിൽ, പ്രേക്ഷകരുടെ അഭിപ്രായങ്ങൾ ചോദിക്കാൻ അനുവദിക്കരുത്. ഇത് നടികർ സംഘത്തിന്റെ പേരിലും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീ കതിരേശന്റെ സാന്നിധ്യത്തിലും ഞാൻ മാധ്യമങ്ങളോടും എക്സിബിറ്റേഴ്‌സ് അസോസിയേഷനോടും അഭ്യർത്ഥിക്കുകയാണ്.” വിശാൽ പറഞ്ഞു.

“യൂട്യൂബർമാർ ആദ്യം തീയേറ്ററിൽ വന്ന് സിനിമ കാണുകയും അവരുടെ അഭിപ്രായങ്ങൾ പറയുകയും ചെയ്യട്ടെ. എന്നിട്ട് പൊതു ജനങ്ങളോട് ചോദിക്കൂ”. വിശാൽ കൂട്ടി ചേർത്തു.

സിനിമാ റിലീസിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ ഓൺലൈനിൽ സിനിമ അവലോകനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് ഫിലിം ആക്ടീവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി അടുത്തിടെ തള്ളിക്കളഞ്ഞിരുന്നു.