റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്നു; ആദ്യ ചിത്രം ബോളിവുഡില്‍

','

' ); } ?>

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധായകനാവുന്നു. ബോളിവുഡിലാണ് റസൂലിന്റെ ആദ്യ ചിത്രം ഒരുങ്ങുന്നത്. ‘സര്‍പകല്‍’ എന്നാണ് ചിത്രത്തിന് പേരു നല്‍കിയിരിക്കുന്നത്. ‘രംഗ് ദേ ബസന്തി’യുടെ തിരക്കഥ ഒരുക്കിയ കമ്‌ലേഷ് പാണ്ഡെയാണ് ‘സര്‍പകലി’നായി തിരക്കഥ ഒരുക്കുന്നത്.

ഒരു ഹോളിവുഡ് സ്റ്റുഡിയോയുമായി ചേര്‍ന്ന് റസൂല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേശീയ അന്തര്‍ദ്ദേശീയ തലത്തിലെ താരങ്ങളും ചിത്രത്തിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കും എന്നും വാര്‍ത്തകളുണ്ട്. ഇന്ത്യയിലും വിദേശത്തുമായിട്ടായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.

‘സ്ലം ഡോഗ് മില്യണയര്‍’ എന്ന ചിത്രത്തിലെ സൗണ്ട് മിക്‌സിംഗിന് 2009 ലാണ് റസൂല്‍ പൂക്കൂട്ടി ഓസ്‌കാര്‍ കരസ്ഥമാക്കുന്നത്. 10 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് റസൂല്‍. ഫെബ്രുവരി 24 ന് നടക്കുന്ന ഓസ്‌കാര്‍ ചടങ്ങില്‍ റസൂലും പങ്കെടുക്കും. റസൂല്‍ പൂക്കുട്ടി നായകനായി അഭിനയിച്ച ചിത്രം ‘ദി സൗണ്ട് സ്റ്റോറി’ ഓസ്‌കറിന്റെ ചുരുക്കപട്ടികയില്‍ ഇടം നേടിയിരുന്നു.