പ്രഭാസിന്റെ വില്ലൻ ഡോൺ ലീ തന്നെ?; ഡോൺ ലീയുടെ ഷൂട്ട് ആരംഭിച്ചെന്ന് റിപ്പോർട്ടുകൾ

','

' ); } ?>

പ്രഭാസിന്റെ നായകനാക്കി സന്ദീപ് റെഡ്‌ഡി വങ്ക ഒരുക്കുന്ന ചിത്രം സ്പിരിറ്റിലെ കൊറിയൻ നടൻ ഡോൺ ലീയുടെ ഷൂട്ട് ആരംഭിച്ചുവെന്ന് റിപ്പോർട്ടുകൾ . നേരത്തെ ചിത്രത്തിൽ മാ ഡോങ് സിയോക് എന്ന ഡോൺ ലീ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. എന്നാൽ നടന്റെ കഥാപാത്രത്തിനെക്കുറിച്ചോ മറ്റു വിവരങ്ങളെക്കുറിച്ചോ സൂചനകൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

അർജുൻ റെഡ്‌ഡി, അനിമൽ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമുണ്ടാക്കിയ സംവിധായകനാണ് സന്ദീപ് റെഡ്‌ഡി വങ്ക.
രൺബീറിനെ നായകനാക്കി ഒരുക്കിയ അനിമലിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്പിരിറ്റ്’.

ചിത്രത്തിൽ കൊറിയൻ നടൻ മാ ഡോങ് സിയോക് എന്ന ഡോൺ ലീ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന തരത്തിയിൽ നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ സിനിമയിൽ ഇദ്ദേഹത്തിന്റെ ഷൂട്ട് ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ നടന്റെ കഥാപാത്രത്തിനെക്കുറിച്ചോ മറ്റു വിവരങ്ങളെക്കുറിച്ചോ സൂചനകൾ ഒന്നുമില്ല. പ്രഭാസിന് വില്ലനായി ഡോൺ ലീ എത്തുമ്പോൾ തകർക്കുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

അതേസമയം, 2027 ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. ചിത്രത്തിലെ സ്റ്റണ്ട് സീനുകൾ സ്വയം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ്. ഇതിനായി പ്രത്യേക ട്രെയിനിങ്ങും നടൻ എടുക്കുന്നുണ്ട്.