സിനിമയില്‍ കാണുന്ന പോലെ വാസന്തിയും ലക്ഷമിയിലെ രാമുവോ. ചോട്ടാ മുംബൈയിലെ നടേശനോ മറ്റു കഥാപാത്രമോ ഒന്നുമല്ല മണിച്ചേട്ടന്‍ ഒരു പച്ചയായ മനുഷ്യന്‍
ചെറുപ്പം മുതലെ എനിക്ക് നാടന്‍പാട്ട് ഒരുപാട് ഇഷ്ടമായിരുന്നു അതുമാത്രമല്ല എന്റെ അച്ഛന്‍ നന്നായി പാടുന്ന ഒരാളായിരുന്നു.അന്ന് കാസറ്റിലൂടെ കാതിലെത്തിയ ശബ്ദമാണ് മണിച്ചേട്ടന്റേത്.അന്നു മുതല്‍ അദ്ദേഹത്തെ അറിയാനുളള വഴികള്‍ തേടുകയായിരുന്നു. നാടന്‍ പാട്ടിന്റെ രാജാവായ മണിച്ചേട്ടന്‍ അന്നേ മനസ്സില്‍ കുടിയിരിക്കുന്നുണ്ടായിരുന്നു.
മണിച്ചേട്ടനിലെത്താന്‍ പ്രസീത ചാലക്കുടിയുടെ ടീമില്‍ കയറിപറ്റി അങ്ങനെ പതുകെ മണിച്ചേട്ടനിലെത്തുകയായിരുന്നു. പിന്നീട് എന്നെ കൈപിടിച്ച് ഉയര്‍ത്തിയത് മണിച്ചേട്ടന്‍ തന്നെയാണ്.സിനിമയില്‍ കാണുന്ന പോലെ വാസന്തിയും ലക്ഷമിയിലെ രാമുവോ. ചോട്ടാ മുംബൈയിലെ നടേശനോ മറ്റു കഥാപാത്രമോ ഒന്നുമല്ല മണിച്ചേട്ടന്‍ ഒരു പച്ചയായ മനുഷ്യന്‍. പുളളി എപ്പോഴും മനുഷ്യരെ ചേര്‍ത്ത് പിടിക്കും, ഭക്ഷണം ഉണ്ടാക്കി വാരി തന്നിട്ടുണ്ട് മണിച്ചേട്ടന്‍ എനിക്ക് .എല്ലാം കൊണ്ടും നമ്മുക്ക് മാതൃകയാക്കാന്‍ പറ്റിയ നല്ലൊരു മനുഷ്യനാണ് കലാഭവന്‍ മണി.
മണിച്ചേട്ടന്‍ അന്ന് ആ പ്രോഗ്രാമില്‍ പരിചയപ്പെടുത്തിയപ്പോള്‍ എനിക്ക് അത് ഒരു മായലോകമായിരുന്നു. മണിച്ചേട്ടന്റെ പാട്ടുകളും ഓര്‍മ്മകളും കണ്ടും കേട്ടും ആസ്വദിക്കാന്‍ അഭിമുഖം കാണുക.