പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ; ചർച്ചയായി രവി മോഹന്റെ വാക്കുകൾ

','

' ); } ?>

തനിക്ക് പകരക്കാരുണ്ടാകാം എന്ന തിരിച്ചറിവും എന്നാൽ തനിക്കൊപ്പം നിൽക്കാൻ മറ്റാരുമില്ലെന്ന ഉറച്ച ബോധ്യവുമാണ് തൻ്റെ കരുത്തെന്ന് കുറിപ്പ് പങ്കുവെച്ച് നടൻ രവി മോഹൻ. താൻ ശാന്തനായി തന്റെ ജീവിതം പടുത്തുയർത്തുകയാണെന്നും, ദയവായി മനുഷ്യനെ ജീവിക്കാൻ അനുവദിക്കൂ എന്നും രവി മോഹൻ പറഞ്ഞു. കൂടാതെ സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നുവെന്നും, പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകളെന്നും രവി മോഹൻ കൂട്ടിച്ചേർത്തു. ഒരു റിസോർട്ടിൽ സമാധാനപരമായി സമയം ചെലവഴിക്കുന്ന വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു രവി മോഹന്റെ കുറിപ്പ്.

“ഞാൻ ശാന്തനായി എന്റെ ജീവിതം പടുത്തുയർത്തുകയാണ്. ഇതൊരിക്കൽ കൂടി എഴുതണമെന്ന് എനിക്ക് തോന്നി. നിങ്ങൾക്ക് എന്താണോ പറയാനുള്ളത് അത് വീണ്ടും പറഞ്ഞോളൂ, കാരണം സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നു. പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ, നമ്മുടെ നീതിന്യായ വ്യവസ്‌ഥ പോലും അത് തിരിച്ചറിയുന്നുണ്ട്. സ്നേഹിക്കുന്നവർക്കായി ഞാൻ എന്താണ് ചെയ്‌തതെന്നും എന്റെ ഹൃദയശുദ്ധിയും ഒരു ദിവസം നിങ്ങൾ എല്ലാവരും മനസ്സിലാക്കും. ദയവായി മനുഷ്യനെ ജീവിക്കാൻ അനുവദിക്കൂ, നിങ്ങളുടെ മോശം ചിന്തകൾ നിങ്ങളിൽ തന്നെ വയ്ക്കുക. ഞാൻ എൻ്റെ വഴിക്ക് പോവുകയാണ്.”-രവി മോഹൻ കുറിച്ചു.

ആർതിയുമായുള്ള വിവാഹമോചന വാർത്തകൾക്ക് പിന്നാലെ ഗായിക കെനിഷാ ഫ്രാൻസിസുമായുള്ള രവി മോഹൻ്റെ സൗഹൃദവും വലിയ ചർച്ചയായിരുന്നു. തൻ്റെ ‘ഹീലർ’ എന്നും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളെന്നും താരം വിശേഷിപ്പിക്കുന്ന കെനിഷ ഇപ്പോൾ രവിയുടെ പുതിയ പ്രൊഡക്ഷൻ ഹൗസിൻ്റെ പങ്കാളി കൂടിയാണ്.

സുധാ കൊങ്ങരയുടെ ‘പരാശക്തതി’ യാണ് താരത്തിന്റേതായി ഒടുവിലെത്തിയ ചിത്രം. ഗണേഷ് കെ. ബാബു സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ‘കരത്തെ ബാബു’ ഉടൻ തിയറ്ററുകളിലെത്തും. കൂടാതെ, യോഗി ബാബുവിനെ നായകനാക്കി രവി മോഹൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആൻ ഓർഡിനറി മാൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.