
വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രേഷ്മ രാജനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന രണ്ട് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.ഫൈനല്‍സ് എന്ന ചിത്രത്തിന് ശേഷം ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണിത്. സുജിത് ലാല്‍ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബിനുലാല്‍ ഉണ്ണിയാണ്. അനീഷ് ലാല്‍ ഛായാഗ്രഹണവും ബിജിബാല്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഇന്ദ്രന്‍സ്, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്‌മാന്‍, സുധി കോപ്പ, മാല പാര്‍വ്വതി, അനീഷ്. ജി മേനോന്‍, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.