തെലുങ്ക് സിനിമ സംവിധായകന്‍ സായ് കിരണ്‍ അദിവി സംവിധാനം ചെയ്യുന്ന ചിത്രം ‘ഓപറേഷന്‍ ഗോള്‍ഡ് ഫിഷ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ബാഹുബലിയിലെ വില്ലന്‍ കഥാപാത്രം അവതരിപ്പിച്ച റാണ ഡഗ്ഗുപതി തന്റെ ഫെയെസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. ദീപാവലി ദിനത്തിലാണ് റാണ ഡഗ്ഗുപതി ആരാധകര്‍ക്ക് മുന്നില്‍ ചിത്രത്തിന്റെ പോസ്റ്ററുമായെത്തിയത്.
ചിത്രത്തില്‍ ആദി സായ് കുമാര്‍ എന്‍ എസ് ജി കമാന്‍ഡോ അര്‍ജുന്‍ പണ്ഡിറ്റിന്റെ നായകവേഷം അവതരിപ്പിക്കുന്നു. എയര്‍റ്റെല്‍ 4g പരസ്യത്തിലൂടെ ശ്രദ്ധേയയായ റിക്ഷ പാനി ചിത്രത്തിലൂടെ
തന്റെ സിനിമ അരങ്ങേറ്റം കുറിക്കുന്നു. പുതുമുഖങ്ങളായ കാര്‍ത്തിക് രാജു, നിത്യ നരേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. അബ്ബൂരു രവിയാണ് തിരക്കഥയുടെ പിന്നില്‍. പോസ്റ്റര്‍ കാണാം.
Here is the first look of @SaikiranAdivi’s #OperationGoldFish introducing #AadiSaiKumar as NSG Commando ARJUN PANDIT.
Best wishes to debutant #Airtel4G girl @RickshaRani, @nityanaresh @karthik17raju @nook_kerintha @abburiravi @iamkrishnudu & the team.
Happy Diwali!#OgfFirstLook pic.twitter.com/WGcmrdwH9c— Rana Daggubati (@RanaDaggubati) November 7, 2018