“അടിസ്ഥാനരഹിതം, സിനിമയ്ക്ക് യഥാർത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ല”; ഹൈക്കോടതി നടപടിയിൽ പ്രതികരിച്ച് റാണ ദഗ്ഗുബാട്ടി

','

' ); } ?>

കാന്ത സിനിമയുടെ നിർമ്മാതാക്കൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ച വിഷയത്തിൽ പ്രതികരിച്ച് നടനും ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളുമായ റാണ ദഗ്ഗുബാട്ടി. ഹർജി തികച്ചും അടിസ്ഥാനരഹിതമാണെന്നും സിനിമയ്ക്ക് യഥാർത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്നും റാണ ദഗ്ഗുബാട്ടി പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘അടിസ്ഥാനരഹിതം, സിനിമയ്ക്ക് യഥാർത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ല. നവംബർ 14ന് തിയേറ്ററുകളിൽ കാണാം’, റാണ എക്‌സിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ത്യാഗരാജ ഭാഗവതരുടെ മകൻ ത്യാഗരാജ ഭഗവതരെ അപകീർത്തിപെടുത്തിയെന്നും, തങ്ങളോട് സിനിമ ചിത്രീകരിക്കാൻ അനുമതി വാങ്ങിയില്ലെന്നും കാണിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇത് പ്രകാരം കോടതി ദുൽഖർ സൽമാനും മറ്റു നിർമ്മാതാക്കൾക്കും നോട്ടീസ് അയക്കുകയായിരുന്നു. ചിത്രത്തിന്റെ പ്രദർശനം തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

ദുൽഖർ സൽമാൻ, സമുദ്രക്കനി എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിൽ സംഭവിക്കുന്ന ഈഗോ, പ്രതികാരം, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് സൂചന. “ദ ഹണ്ട് ഫോർ വീരപ്പൻ” എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് കാന്തയുടെ സംവിധായകനായ സെൽവമണി സെൽവരാജ്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചിത്രം കേരളത്തിൽ എത്തിക്കുന്നത് വേഫറെർ ഫിലിംസ് തന്നെയാണ്.

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് കാന്ത. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം അണിയറപ്രവത്തകർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികാരമാണ് ട്രെയ്‌ലറിന് ലഭിച്ചിരുന്നത്. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ്. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്നത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്.