മലയാള സിനിമാ സീരിയല്‍ താരം റാം മോഹന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം കോമാ സ്റ്റേജിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം ട്രിവാന്‍ട്രം ക്ലബ്ബിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പക്ഷാഘാതം ഉണ്ടായി. രക്തസമ്മര്‍ദ്ദവും നിയന്ത്രണാതീതമായിരുന്നു. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം മൃതദേഹം ശാന്തി കവാടത്തില്‍ സംസകരിക്കും. നിരവധി ഹിറ്റ് സീരിയലുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് റാം മോഹന്‍.
സിനിമാ സീരിയല്‍ താരം റാം മോഹന്‍ അന്തരിച്ചു
','' );
}
?>