ലെസ്ബിയന്‍ ക്രൈം ആക്ഷന്‍ ചിത്രവുമായി ആര്‍ജിവി

','

' ); } ?>

ലോക്ക് ഡൗണില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് രാം ഗോപാല്‍ വര്‍മ.’ഡെയ്ഞ്ചറസ’എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയന്‍ ക്രൈം ആക്ഷന്‍ സിനിമയാണിതെന്നും രാം ഗോപാല്‍ വര്‍മ വ്യക്തമാക്കി.അപ്‌സര റാണിയും നൈന ഗാംഗുലിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അവരുടെ ബന്ധം പൊലീസുകാരും ഗുണ്ടകളുമടക്കം നിരവധി പേരെ കൊന്നു എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്.

സിനിമ രണ്ടു സ്ത്രീകള്‍ നമ്മിലുളള പ്രണയബന്ധത്തിന്റെ കഥയാണ് പറയുന്നത്.നമ്മുടെ സമൂഹത്തില്‍ ഒരു സ്ത്രീയും പുരുഷനും തമ്മിലുളള പ്രണയബന്ധത്തിന് എത്രമാത്രം പരിഗണന ലഭിക്കുന്നുവോ അതേ പ്രധാന്യം എല്‍ജിബിറ്റി സമൂഹത്തിനും അവരുടെ പ്രണയത്തിനും ലഭിക്കണമെന്നാണ് തന്റെ ചിത്രം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വെബ് സൈറ്റായ ആര്‍ജിവി വേള്‍ഡ് ശ്രേയസ് ആപ്പ് വഴിയാണ് രാം ഗോപാല്‍ വര്‍മ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത്.ഒരാള്‍ക്ക് സിനിമ കാണാന്‍ 200 രൂപയാണ് ഈടാക്കുന്നത്