
ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പെദ്ധി’ യിലെ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ശിവരാജ് കുമാറിന്റെ ജന്മദിനം പ്രമാണിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. കട്ടിയുള്ള മീശയും, ഉഗ്രമായ നോട്ടവുമായി മാസ്സ് പരിവേഷത്തിൽ നിൽക്കുന്ന ശിവരാജ്‌കുമാറിനെ പോസ്റ്ററിൽ കാണാൻ സാധിക്കും. ചിത്രത്തിലും ഗൗർനായിഡു എന്ന് പേരുള്ള ശക്തമായൊരു കഥാപാത്രത്തെയാണ് ശിവരാജ് കുമാർ അവതരിപ്പിക്കുന്നത്.
തെലുങ്ക് സൂപ്പർതാരം രാം ചരണാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന് വേണ്ടി വലിയ രീതിയിൽ ശാരീരിക പരിവർത്തനം നടത്തിയ രാം ചരണിനെ പരുക്കൻ ലുക്കിൽ ഉഗ്ര രൂപത്തിലാണ് അവതരിപ്പിക്കുന്നത്. ജാൻവി കപൂറാണ് നായിക. ചിത്രം 2026 രാം ചരണിൻ്റെ ജന്മദിനമായ മാർച്ച് 27 ന് ആഗോള തലത്തിൽ റിലീസ് ചെയ്യും. ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് ഗ്ലീമ്പ്സ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
ഉപ്പെന്ന എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് ബുചി ബാബു സന. ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി