രജിഷ വിജയനെ കേന്ദ്രകഥാപാത്രമാക്കി പി. ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ഫൈനല്‍സിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ എത്തുന്നത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജൂണ്‍ എന്ന സിനിമയ്ക്ക് ശേഷം രജിഷ വിജയന്‍ അഭിനയിക്കുന്ന ചിത്രമാണ് ഫൈനല്‍സ്. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് സംവിധായകന്‍ പി.ആര്‍ അരുണ്‍. മണിയന്‍ പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സുദീപ് ഇളമണ്‍. എഡിറ്റിംഗ് ജിത്ത് ജോഷി. കൈലാസ് മേനോനാണ് സംഗീതം.