രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഖോ ഖോ ഒടിടിയിലും ടെലിവിഷനിലും റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു.ഒരു സ്‌പോര്‍ട്‌സ് ചിത്രമായിട്ടായിരുന്നു ഖോ ഖോ എത്തിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രം തീയറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രാഹുല്‍ റിജി നായരാണ് ഈ ചിത്രവും സംവിധാനം ചെയ്യ്തിരിക്കുന്നത്.
‘ഖോ ഖോ ഒടിടി റിലീസ് അപ്‌ഡേറ്റ്! ഖോ ഖോയുടെ എക്‌സ്‌ക്ലൂസീവ് ജിസിസി പ്രീമിയര്‍ മെയ് 27 ന് (വ്യാഴാഴ്ച) ഒടിടി പ്ലാറ്റ്ഫോമുകളായ സിംപ്ലി സൗത്ത്, ഫിലിമി എന്നിവയിലൂടെ ഉണ്ടായിരിക്കും. ഈ തീയതിയില്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ മാത്രം കാണുന്നതിന് ഇത് ലഭ്യമാകും. മറ്റൊരു പ്രധാന ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ചിത്രം ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് പ്രദേശങ്ങള്‍ക്കുള്ള റിലീസ് വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ മെയ് 28 (വെള്ളിയാഴ്ച) വൈകുന്നേരം ഏഴ് മണിക്കുമാണ് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
പി ടി ടീച്ചറായ രജിഷയില്‍ നിന്നും ഒളിച്ച് നടക്കുന്ന വിദ്യാര്‍ത്ഥികളെയാണ് പാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്.രജിഷ വിജയനൊപ്പം ചിത്രത്തില്‍ നിരവധി ബാലതാരങ്ങള്‍ അണിനിരക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ ഖോ ഖോ ടീം ഉണ്ടാക്കാനുള്ള ശ്രമവും അതെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ.
മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ ‘ഒറ്റമുറി വെളിച്ചം’ ഒരുക്കിയ സംവിധായകനാണ് രാഹുല്‍ റിജി നായര്‍. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ തന്നെയാണ്. ടോബിന്‍ തോമസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്.
വരത്തന്‍’, ‘ഡാകിനി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ മമിത ബൈജുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.’ചിത്രത്തിനായി 15 അംഗ ഖോ ഖോ ടീമിനെ ഞങ്ങള്‍ ഒരുക്കി. അതില്‍ 14 പേരും യഥാര്‍ത്ഥത്തില്‍ ഖോ ഖോ പ്ലയേഴ്‌സ് ആണ്.കൊല്ലം മണ്‍റോ തുരുത്തിലും ഭാഗങ്ങളിലുമായാണ് ‘ഖോ ഖോ’ യുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.