
30 വർഷങ്ങൾക്ക് ശേഷം റീ റിലീസിനൊരുങ്ങി രജനീകാന്ത് ചിത്രം “ബാഷ”. 4K റെസല്യൂഷനിൽ തീയേറ്റർ ഷേക്കിംഗ്’ ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റത്തിൽ ജൂലൈ 18-നാണ് ചിത്രം തീയേറ്ററുകളിലെത്തുക.
1995-ൽ വെറും പത്തു ദിവസം കൊണ്ടാണ് തിരക്കഥാകൃത്ത് സുരേഷ് കൃഷ്ണ “ബാഷയുടെ” തിരക്കഥ രചിച്ചത്. രജനികാന്ത് തന്നെയാണ് ബാഷ എന്ന ടൈറ്റിൽ നിർദ്ദേശിച്ചതും. രജനികാന്തിന്റെ തന്നെ നിർദേശപ്രകാരം കഥയിൽ ഒരു മുസ്ലീം പശ്ചാത്തലം കൂട്ടിച്ചേർക്കുകയും ഛായാഗ്രഹണം വെറും അഞ്ച് മാസത്തിനുള്ളിൽ പൂർത്തിയാക്കുകയും ചെയ്തു. ചിത്രത്തിലെ “നാൻ ഒരു തടവ് സൊന്ന നൂറു തടവ് സൊന്ന മാതിരി” എന്ന ഡയലോഗ് ഇന്നും ട്രെൻഡിംഗ് ആണ്. ചിത്രത്തിലെ വില്ലനായ മാർക്ക് ആന്റണി എന്ന കഥാപാത്രത്തിനായി ആദ്യം ബോളിവുഡിലെ പ്രമുഖ താരങ്ങളെ സമീപിച്ചെങ്കിലും പിന്നീട് രഘുവരൻ അതേറ്റെടുക്കുകയുമായിരുന്നു.