‘രജനികാന്ത് വില്ലൻ’; കൂലിക്ക് മുന്നേ മനസ്സിലുണ്ടായ കഥയെകുറിച്ച് മനസ്സ് തുറന്ന് ലോകേഷ് കനകരാജ്

','

' ); } ?>

“കൂലി”ക്ക് മുന്നേ രജനികാന്തിനെ നായകനാക്കി താൻ മറ്റൊരു ചിത്രം ആലോചിച്ചിരുന്നുവെന്നും, രജനികാന്ത് യെസ് പറഞ്ഞ കഥ പിന്നീട് ഉപേക്ഷിക്കുകയായിരുന്നെന്നും തുറന്നു പറഞ്ഞ് സംവിധായകൻ ലോകേഷ് കനകരാജ്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രജനി സാർ വില്ലനായുള്ള ഒരു കഥ മനസ്സിലുണ്ടായിരുന്നു. രജനി സാറിന് ആ കഥ ഇഷ്ടമാകുകയും യെസ് പറയുകയും ചെയ്തിരുന്നു. പക്ഷെ സിനിമയുടെ പ്രീ പ്രൊഡക്ഷന് തന്നെ രണ്ട് വർഷത്തോളം വേണ്ടി വരുമെന്ന് വന്നപ്പോൾ ഞാൻ ആ കഥ മാറ്റി വെക്കുകയായിരുന്നു. കാരണം രജനി സാറിന്റെ പീക്ക് ടൈം വേസ്റ്റ് ചെയ്യേണ്ട എന്ന് എനിക്ക് തോന്നി. മാത്രമല്ല ഞാനും ആ സമയം കുറച്ച് പേർസണൽ പ്രശ്നങ്ങളിലൂടെ കടന്നു പോകുകയായിരുന്നു. ലോകേഷ് പറഞ്ഞു.

ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. അടുത്തമാസം 14-നാണ് കൂലിയുടെ ആഗോള തല റിലീസ്. ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിദേശ വിതരണാവകാശം സ്വന്തമാക്കിയതിലൂടെ ‘കൂലി’ ഇതിനകം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര വിതരണ രംഗത്തെ പ്രമുഖരായ ഹംസിനി എന്റർടെയ്ൻമെന്റ് ആണ് ചിത്രത്തിന്റെ ആഗോള വിതരണം ഏറ്റെടുത്തിരിക്കുന്നത്. 100-ലധികം രാജ്യങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും.

നാഗാർജുന, സത്യരാജ്, ആമിർ ഖാൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ ലോകേഷ് കനകരാജിനൊപ്പമുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ നാലാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും എഡിറ്റിംഗ് ഫിലോമിൻ രാജുമാണ് നിർവഹിക്കുന്നത്.