“രജനികാന്ത് ആത്മകഥയെഴുതുകയാണ്, മറ്റാരോടും പങ്കുവെക്കാത്ത കാര്യങ്ങൾ എന്നോട് പറഞ്ഞു”; ലോകേഷ് കനകരാജ്

','

' ); } ?>

രജനികാന്ത് ആത്മകഥ എഴുതുകയാണെന്ന് വ്യക്തമാക്കി സംവിധായകൻ ലോകേഷ് കനകരാജ്. “കൂലി”ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് അദ്ദേഹം എഴുതുന്നത് താൻ കാണാറുണ്ടെന്നും, എല്ലാദിവസവും അദ്ദേഹം എഴുതാറുണ്ടായിരുന്നെന്നും ലോകേഷ് വ്യക്തമാക്കി. അടുത്തിടെ നൽകിയ ഒരഭിമുഖത്തിലാണ് തരാം ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്.

“കൂലിയുടെ അവസാനത്തെ രണ്ട് ഷെഡ്യൂളുകളിൽ അദ്ദേഹം ആത്മകഥയെഴുതുന്ന തിരക്കിലായിരുന്നു. എന്നും എഴുതുന്നത് ഞാൻ കാണാറുണ്ട്.
ജീവിതത്തിലെ ഏത് ഘട്ടത്തേക്കുറിച്ചാണ് എഴുതുന്നതെന്ന് ഓരോ ദിവസവും ഞാൻ ചെന്ന് ചോദിക്കുകയും ചെയ്യും. അപ്പോഴൊക്കെ മറ്റാരുമായും പങ്കുവെക്കാത്ത കാര്യങ്ങൾ അദ്ദേഹം എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. ആ അനുഭവം എപ്പോഴും ഞാനെന്റെ ഹൃദയത്തോട് ചേർത്ത് വെക്കും. ആ മനുഷ്യൻ കടന്നുപോയ അനുഭവങ്ങളും, ദ്ദേഹം തരണം ചെയ്ത പ്രതിസന്ധികളുമാണ് ഞാനുൾപ്പെടെ എല്ലാവരെയും അദ്ദേഹവുമായി ബന്ധിപ്പിക്കുന്ന ഒരു പൊതുഘടകം”. ലോകേഷ് പറഞ്ഞു

അടുത്തമാസം 14-നാണ് കൂലിയുടെ ആഗോള തല റിലീസ്. ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിദേശ വിതരണാവകാശം സ്വന്തമാക്കിയതിലൂടെ ‘കൂലി’ ഇതിനകം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര വിതരണ രംഗത്തെ പ്രമുഖരായ ഹംസിനി എന്റർടെയ്ൻമെന്റ് ആണ് ചിത്രത്തിന്റെ ആഗോള വിതരണം ഏറ്റെടുത്തിരിക്കുന്നത്. 100-ലധികം രാജ്യങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും.

നാഗാർജുന, സത്യരാജ്, ആമിർ ഖാൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ ലോകേഷ് കനകരാജിനൊപ്പമുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ നാലാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും എഡിറ്റിംഗ് ഫിലോമിൻ രാജുമാണ് നിർവഹിക്കുന്നത്.