എൻ.എൻ പിള്ളയുടെ ബയോപിക് സീരിസ് ആക്കാൻ ഒരുങ്ങി രാജീവ് രവി ; നായകൻ ദുൽഖർ സൽമാൻ

','

' ); } ?>

മലയാള നാടക വേദിയുടെ ആചാര്യൻ നടൻ എൻ.എൻ പിള്ളയുടെ ബയോപിക് സീരിസ് ആക്കാൻ ഒരുങ്ങി സംവിധായകൻ രാജീവ് രവി. നായകൻ ദുൽഖർ ആയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഗോഡ് ഫാദർ എന്ന ചിത്രത്തിലെ അഞ്ഞൂറാൻ എന്ന കഥാപാത്രത്തിലൂടെയാണ് എൻ.എൻ പിള്ള ശ്രദ്ധേയമാകുന്നത്. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും എൻ. എൻ പിള്ള രചിച്ചിട്ടുണ്ട്. ഈശ്വരൻ അറസ്റ്റിൽ,ക്രോസ്ബെൽറ്റ് തുടങ്ങിയ പ്രശസ്തനാടകങ്ങൾ നാടകദർപ്പണം, കർട്ടൻ എന്നീ പഠനഗ്രന്ഥങ്ങളും ഞാൻ എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രേതലോകം എന്ന നാടകത്തിന് 1966-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. എൻ.എൻ. പിള്ളയുടെ ആത്മകഥയുടെ പെര് ഞാൻ എന്നാണ്. 1952-ൽ അദ്ദേഹം വിശ്വകേരള കലാസമിതി എന്ന നാടക ട്രൂപ്പ് സ്ഥാപിച്ചു. നടൻ വിജയ രാഘവൻ മകനാണ്.

അതേ സമയം മികച്ച സിനിമകളും കഥാപാത്രങ്ങളുമാണ് ദുൽഖറിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. അഭിനയിക്കുന്നതും നിർമിക്കുന്നതുമായി പല ഭാഷകളിൽ വമ്പൻ സിനിമകളാണ് വരാനിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമാണ് ലോക. ഒരു സൂപ്പർ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. സെൽവമണി സെൽവരാജ് ആണ് കാന്ത കഥയെഴുതി സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്

ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്യുന്ന “ലോക” വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ഇത്. പ്രേക്ഷകർക്ക് വലിയ ആവേശവും ആകാംക്ഷയും സമ്മാനിക്കുന്ന രീതിയിലാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. മലയാളി പ്രേക്ഷകർ ഇന്നോളം കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് പോസ്റ്റർ തരുന്നത്.

“കാന്ത” നിർമ്മിക്കുന്നത് ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് . ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.