തിയറ്ററില്‍ സ്ത്രീ വേഷത്തിലെത്തി രാജസേനന്‍

','

' ); } ?>

സിനിമയുടെ റിലീസ് ദിവസം സ്ത്രീവേഷത്തില്‍ തിയറ്ററുകളിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച് സംവിധായകന്‍ രാജസേനന്‍. കൊച്ചിയിലെ തിയറ്ററിലെത്തിയാണ് താരം സഹപ്രവര്‍ത്തകരെയും സിനിമാ കാണാനെത്തിയവരെയും ഒരേപോലെ ഞെട്ടിച്ചത്. രാജസേനന്‍ തന്നെ സംവിധാനം ചെയ്ത ‘ഞാനും പിന്നൊരു ഞാനും’ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു ഇങ്ങനെയൊരു മേക്കോവര്‍.

ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനന്‍ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്ന സിനിമയാണിത്. ചിത്രത്തിന്റെ തിരക്കഥയും രാജസേനന്റെതാണ്. ക്ലാപ്പിന്‍ മൂവി മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജോയ് മാത്യു, മീര നായര്‍, ആരതി നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.ഛായാഗ്രഹണം സാംലാല്‍ പി. തോമസ്, എഡിറ്റര്‍ വി സാജന്‍,സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് പാര്‍വതി നായര്‍, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ പ്രസാദ് യാദവ്, മേക്കപ്പ് സജി കാട്ടാക്കട, ആര്‍ട്ട് സാബു റാം. കോസ്റ്റ്യൂം ഇന്ദ്രന്‍സ് ജയന്‍, കൊറിയോഗ്രാഫി ജയന്‍ ഭരതക്ഷേത്ര,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് എല്‍ പ്രദീപ്, സ്റ്റില്‍സ് കാഞ്ചന്‍ ടി ആര്‍, പിആര്‍ഓ മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ് ഐഡന്റ് ടൈറ്റില്‍ ലാബ്.