തമിഴ് സൂപ്പതാരം രജനികാന്ത് നായകനാവുന്ന ചിത്രമാണ് അണ്ണാത്തെ. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടിയുള്ള ഡബ്ബിങ്ങ് ആരംഭിച്ചിരിക്കുകയാണ് രജനികാന്ത്. കൊല്‍ക്കത്തയില്‍ വെച്ച് നടക്കാനിരുന്ന ഷൂട്ട് കൊവിഡ് കാരണം ചെന്നൈയിലാണ് നടന്നത്. കഴിഞ്ഞ ആഴ്ച്ചയോടെ രജനികാന്ത് അദ്ദേഹത്തിന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി. ചിത്രത്തിന്റെ 90 ശതമാനത്തോളം ചിത്രീകരണം അവസാനിച്ചിട്ടുണ്ട്.
അണ്ണാത്തെ ഈ വര്‍ഷം ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഷൂട്ടിങ്ങ് പൂര്‍ത്തിയായ സ്ഥിതിക്ക് റിസീസ് ദീപാവലിക്ക് തന്നെ പ്രതീക്ഷിക്കാവുന്നതാണ്. സണ്‍ പിക്ച്ചേഴ്സാണ് അണ്ണാത്തെയുടെ നിര്‍മ്മാതാക്കള്‍. സിരുതൈ ശിവനാണ് സംവിധായകന്‍.
കഴിഞ്ഞ ഡിസംബറില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. റാമോജി റാവു ഫിലിം സിറ്റിയിലെ ചിത്രീകരണ വേളയിലാണ് അണിയറപ്രവര്‍ത്തകരില്‍ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിതികരിച്ചത്. പടയപ്പാ, അരുണാചലം പോലെ ഒരു മാസ്സ് ചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ‘ദര്‍ബാറി’ന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, മീന, കുശ്ബു, സൂരി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമാന്‍ സംഗീതമൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സാണ്.
കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അണ്ണാത്തെയുടെയും സ്ഥാനം. പ്രോജക്റ്റ് പ്രഖ്യാപന സമയത്ത് 2020ല്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്‍ കൊവിഡ് ആദ്യ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രം അടുത്ത വര്‍ഷത്തേക്ക് നീട്ടുകയാണെന്ന് സണ്‍ പിക്ചേഴ്സ് പിന്നാലെ പ്രഖ്യാപിച്ചു. ഈ വര്‍ഷം പൊങ്കലിന് റിലീസ് ചെയ്യാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് ദീപാവലി സീസണിലേക്ക് മാറ്റുകയായിരുന്നു.