രജനികാന്ത്-അജിത്ത് ആരാധകര്‍ തമ്മില്‍ സംഘര്‍ഷം, രണ്ടാള്‍ക്ക് കുത്തേറ്റു

','

' ); } ?>

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ രജനികാന്ത് -അജിത്ത് ആരാധകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ രണ്ട്‌പേര്‍ക്ക് കുത്തേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അജിത്ത് ചിത്രം വിശ്വാസവും രജനീകാന്ത് ചിത്രം പേട്ടയും ഇന്ന് റിലീസ് ചെയ്തിരുന്നു.

ഇരു ചിത്രങ്ങളുടെയും പുലര്‍ച്ചെ നടന്ന പ്രദര്‍ശനത്തിനു ശേഷം ഉണ്ടായ ആഘോഷ പരിപാടികള്‍ക്കിടെയാണ് ഇരുവരുടെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. അജിത്ത് ചിത്രമായ വിശ്വാസം കാണാന്‍ പണം നല്‍കിയില്ലെന്നാരോപിച്ച് തമിഴ്‌നാട്ടിലെ കാഠ്പാഠിയില്‍ മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. നാല്‍പ്പത്തഞ്ചുകാരനായ പാണ്ഡ്യനെയാണ് മകന്‍ അജിത്ത് കുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പൊള്ളലേറ്റ പാണ്ഡ്യന്റെ നില ഗുരുതരമാണ്.