തന്റെ മാസ്സ് രംഗങ്ങള്‍ക്കും ആക്ഷനുകള്‍ക്കും പകരം വെക്കാന്‍ മറ്റാരുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് രജനികാന്ത്. പൊങ്കലിന് തമിഴ് മണ്ണിനെ ഉത്സവത്തിലാഴ്ത്താന്‍ രജനിയെത്തുന്ന തന്റെ പുതിയ ചിത്രം പേട്ടയുടെ ഒഫീഷ്യല്‍ ട്രെയ്ലറാണ് ഇപ്പോള്‍ യുട്യൂബില്‍ തരംഗമായിരിക്കുന്നത്. നേരത്തെ 11 മണിക്ക് റിലീസ് ചെയ്യാനിരുന്ന ട്രെയ്ലര് വരെ ആരാധകരുടെ അക്ഷമ മൂലം നേരത്തെ പുറത്ത് വിടാന്‍ വരെ അണിയറപ്പ്രവര്‍ത്തകര്‍ തയ്യാറായി. ചിത്രത്തിന്റെ ഒഫീഷ്യല്‍ റിലീസ് ഡേറ്റും ഇതിനോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. പുതുവര്‍ഷം ജനുവരി 10 ന് പൊങ്കലിന് അഞ്ച്ദിവസം മുമ്പേ ചിത്രം തിയ്യേറ്ററുകളിലെത്തും.
സംവിധായകന് കാര്‍ത്തിക് സുബരാജ് ഒരുക്കിയ കാലി എന്ന കഥാപാത്രം രജനികാന്തിന്റെ പഴയ കാല എവര്‍ഗ്രീന്‍ സിനിമകളിലെ അന്തരീക്ഷമാണ് പുതിയ ചിത്രത്തിലും കൊണ്ടുവരുന്നത്. രജനിയുടെ മാസ്സ് ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം പ്രണയം, ഹാസ്യം എന്നീ ഭാവങ്ങളും ഉള്‍ക്കൊള്ളിച്ച് മികച്ച ഒരു എന്റര്‍റ്റെയ്നര്‍ തന്നെയാണ് ഒരുങ്ങുന്നതെന്ന് ചിത്രത്തിന്റെ ട്രെയ്ലര് പറയുന്നു.
ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി, സിമ്രാന്, വില്ലന്‍ വേഷത്തിലെത്തുന്ന വിജയ് സേതുപതി, തൃഷ എന്നിവരുടെ വേഷങ്ങളിലൂടെയും ട്രെയ്ലര് കടന്നുപോകുന്നുണ്ട്. സണ്‍ പിക്ചേഴ്സിന്റെ നിര്‍മ്മാണത്തിലെത്തുന്ന ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും ഒരു മികച്ച ആമുഖം നല്‍കിയിട്ടുണ്ട്. ട്രെയ്ലറും റിലീസ് തീയ്യതിയും ഒരുമിച്ചെത്തിയതോടെ ചിത്രം തിയ്യേറ്ററുകളിലെത്താനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് ആരംഭിക്കുകയാണ്. ഒഫീഷ്യല്‍ ട്രെയ്ലര് കാണാം..