പ്രമുഖ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനിക്കെതിരെ മീടൂ ആരോപണം

','

' ); } ?>

ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനിക്കെതിരെ മീടൂ ആരോപണം. സഞ്ജയ് ദത്തിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ‘സഞ്ജു’ എന്ന ചിത്രത്തില്‍ രാജ്കുമാര്‍ ഹിരാനിക്കൊപ്പം പ്രവര്‍ത്തിച്ച സ്ത്രീയാണ് ലൈംഗികാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവായ വിധു വിനോദ് ചോപ്ര, സിനിമാ നിരൂപക അനുപമ ചോപ്ര, തിരക്കഥാകൃത്ത് അഭിജാത് ജോഷി, വിധു വിനോദിന്റെ സഹോദരി ഷെല്ലി ചോപ്ര എന്നിവര്‍ക്ക് 2018 നവംബര്‍ 3ന് അയച്ച ഇമെയിലിലാണ് രാജ് കുമാര്‍ ഹിരാനി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ചിരിക്കുന്നത്.

ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്നാണ് പരാതി. ജോലി നഷ്ടപ്പെടുമെന്ന് ഭയന്നാണ് അപ്പോള്‍ ഇക്കാര്യം തുറന്നു പറയാന്‍ മടിച്ചതെന്നും പറയുന്നു. എന്നാല്‍, അഭിഭാഷകന്‍ മുഖേന ഇറക്കിയ പ്രസ്താവനയില്‍ ഹിരാനി ആരോപണങ്ങള്‍ നിഷേധിച്ചു. പരാതിക്കാരിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് അനുപമ ചോപ്ര പ്രതികരിച്ചു. അമീര്‍ ഖാന്‍ നായകനായി എത്തിയ ത്രി ഇഡിയറ്റ്‌സ് , പി.കെ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് രാജ്കുമാര്‍
ഹിരാനി .