അജയ് ദേവ്ഗൺ ചിത്രം റെയ്ഡ് 2 ഒടിടിയിലേക്ക്

','

' ); } ?>

അജയ് ദേവ്ഗൺ നായകനായ പുതിയ ചിത്രം റെയ്ഡ് 2 ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത്. ജൂൺ 27 മുതൽ നെറ്റ്ഫ്ലിക്സിലൂടെയാകും ചിത്രം സ്ട്രീം ചെയ്യുക എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ജൂലൈ ആദ്യവാരത്തിലേക്ക് സിനിമയുടെ ഒടിടി റിലീസ് നീണ്ടേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. ഇക്കാര്യത്തിൽ സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

സിനിമയ്ക്ക് ബോക്സ് ഓഫീസിൽ വലിയ ചലനമാണ് ഉണ്ടാക്കാൻ സാധിച്ചത്. ആഗോളതലത്തിൽ 165 കോടിയിലധികം നേടിയ ചിത്രമാണ് റെയ്‌ഡ്‌ 2. സൽമാൻ ഖാന്റെ സിക്കന്ദർ, സണ്ണി ഡിയോളിന്റെ ജാട്ട്, അക്ഷയ് കുമാറിന്റെ കേസരി 2 എന്നിവയെ മറികടന്ന് 2025 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് സിനിമകളുടെ പട്ടികയിൽ ഈ ചിത്രം രണ്ടാം സ്ഥാനം നേടിയിരുന്നു. വിക്കി കൗശലിന്റെ ഛാവ എന്ന സിനിമയാണ് ഒന്നാമതുള്ളത്.

2018 ൽ പുറത്തിറങ്ങിയ റെയ്ഡ് എന്ന സിനിമയുടെ രണ്ടാം ഭാഗമായി എത്തിയ റെയ്ഡ് 2 ത്രില്ലർ ഴോണറിൽ ആണ് ഒരുക്കിയിരിക്കുന്നത്. രാജ് കുമാർ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്തത്. റിതേഷ് ഷാ, രാജ് കുമാർ ഗുപ്ത, ജയദീപ് യാദവ്, കരൺ വ്യാസ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ വാണി കപൂർ, റിതേഷ് ദേശ്മുഖ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.