2018 ഇന്ത്യന്‍ ഹോക്കി വേള്‍ഡ് കപ്പ് ഈ മാസം ബുബനേശ്വറിലെ കലിങ്ക സ്‌റ്റേഡിയത്തില്‍ വെച്ച് നടന്നുകൊണ്ടിരിക്കെ, ഈ സ്‌പോര്‍ട്‌സ് മാമാങ്കത്തിന് പ്രമോഷന്‍ ഗാനവുമായി എത്തിയിരിക്കുകയാണ് എ ആര്‍ റഹ്മാന്‍. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ എടുത്ത് കാട്ടുന്നതിനോടൊപ്പം താളത്തിന്റെ ചടുലതകൊണ്ടും താര വൈവിധ്യം കൊണ്ടും, ഗാനം ലോകകപ്പ് കാണുന്ന എല്ലാ പ്രേക്ഷകരുടെയും മനസ്സില്‍ ഇടം നേടുമെന്നുള്ളത് ഉറപ്പാണ്.
നയന്‍ താര, ഷാരൂഖ് ഖാന്‍, ശ്വേത മോഹന്‍, ശ്രേയ ഘോഷാല്‍, ശിവമണി എന്നിവര്‍ ഗാനത്തില്‍
അണിനിരക്കുന്നു. നാലരമിനിറ്റോളം നീണ്ടുനില്‍ക്കുന്ന ഗാനം ഹോക്കി ലോക കപ്പിന്റെ ആവേശവും ദേശസ്‌നേഹവും അഭിമാനവുമാണ് പകരുന്നത്. നയന്‍ താര ഗാനത്തിനിടെ രാജ്ഞിയുടെ വേഷത്തിലെത്തുന്ന മനോഹരമായ രംഗംങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. ‘എം ജെ ഫൈവ്’ എന്ന ഇന്ത്യന്‍ ഹിപ്പോപ്പ് നൃത്ത സംഘവും ഗാനത്തില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്.
തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് റഹ്മാന്‍ ഗാനം ലോകത്തിനായി സമര്‍പ്പിച്ചത്.
‘ജൈ ഹിന്ദ് ഹോ’ എന്ന് പേര് നല്‍കിയിരിക്കുന്ന ഗാനത്തിന്റെ ഫുള്‍ വീഡിയോ കാണാം…