പ്രഭാസ് നായകനായെത്തുന്ന പ്രണയ ചിത്രം രാധേ ശ്യാമിന്റെ പുതിയ റിലീസ് തീയതി പുറത്ത് വിട്ടു. മാര്‍ച്ച് 11നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജനനം മുതല്‍ മരണം വരെ തന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാവുന്ന ഹസ്തരേഖ വിദഗ്ദ്ധനാണ് വിക്രമാദിത്യന്. പൂജ ഹെഗ്ഡേ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. പ്രേരണ എന്നാണ് പൂജയുടെ കഥാപാത്രത്തിന്റെ പേര്.ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം റൊമാന്റിക് ഹീറോയായി പ്രഭാസ് തിരശീലയിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ചിത്രം ഒരുക്കുന്നത് രാധാകൃഷ്ണകുമാറാണ്. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ് കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രൊഡ്യൂസര്‍- എന്‍ സന്ദീപ്. സച്ചിന് ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
അതേസമയം പ്രഭാസിന്റെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് സലാര്‍.ഇന്ത്യന്‍ സിനിമ വ്യവസായത്തിലെ വമ്പന്മാരായ ഹോംബാലെ ഫിലിംസിന്റെ ശ്രീ വിജയ് കിരഗണ്ടൂര്‍, പ്രശാന്ത് നീല്‍ പ്രഭാസ് എന്നിവര്‍ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് സലാര്‍. ശ്രുതി ഹാസനാണ് സലാറില്‍ പ്രഭാസിന്റെ നായികയാവുന്നത്. പ്രഭാസിനൊപ്പം ആദ്യമായാണ് ശ്രുതി അഭിനയിക്കുന്നത്. മധു ഗുരുസ്വാമിയാണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്.