
തന്റെ വ്യത്യസ്തമായ രീതികള്‍ കൊണ്ട് പ്രേക്ഷകമനസ്സില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയ താരമാണ് ഷെയ്ന്‍. ഇപ്പോള്‍ സജിദ് യാഹിയ സംവിധാനം ചെയ്യുന്ന താരത്തിന്റെ പുതിയ ചിത്രം ഖല്‍ബിന്റെ പോസ്റ്ററാണ് ഏവരെയും കയ്യിലെടുത്തിയിരിക്കുന്നത്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ തങ്ങളുടെ ഔദ്യോഗിക പേജുകളിലൂടെ പുറത്തുവിട്ട പോസ്റ്റര്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.
ഒരു പക്കാ റൊമാന്റിക്ക് ഡ്രാമയായി ഒരുങ്ങുന്ന ചിത്രമാണെന്നാണ് പോസ്റ്ററിലെ എല്ലാ സൂചനകളും പറയുന്നത്. ‘നിന്നില്‍ തുടങ്ങി നിന്നില്‍ ഒടുങ്ങാന്‍ ഒരുങ്ങുന്ന എന്റെ ഖല്‍ബിന്റെ മിടിപ്പുകള്‍” എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. ഒപ്പം തന്നെ പ്രണയത്തിന്റെ പല ഭാഷകളിലുള്ള പേരുകളും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്.
സാജിദ് യഹിയ ആണ് സംവിധാനം. നിര്‍മ്മാണം സിനിമ പ്രാന്തന്‍ പ്രൊഡക്ഷന്‍സ്, അര്‍ജുന്‍ അമരാവതി പ്രൊഡക്ഷന്‌സും ചേര്‍ന്നാണ്. ഛായാഗ്രഹണം സുധീപ് എളമന്‍ നിര്‍വഹിക്കുന്നു.
അടുത്ത വര്‍ഷം ഈദിനെത്തുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഏറെ സര്‍പ്രൈസായാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ അനൗണ്‍സ്‌മെന്റും ഇന്നലെ നിര്‍മ്മാതാക്കള്‍ നടത്തിയത്.