പുല്‍വാമ ഭീകരാക്രമണം; ‘മണികര്‍ണ്ണിക’യുടെ വിജയാഘോഷം മാറ്റിവെച്ച് കങ്കണ

','

' ); } ?>

പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ചിത്രത്തിന്റെ വിജയാഘോഷം മാറ്റിവെച്ചിരിക്കുകയാണ് നടിയും സംവിധായികയുമായ കങ്കണ റണാവത്ത്. കങ്കണയുടെ ചിത്രം ‘മണികര്‍ണ്ണിക: ക്വീന്‍ ഓഫ് ഝാന്‍സി’ക്കെതിരെ ആദ്യ സംവിധായകന്‍ കൃഷും നടി മിഷ്തി ചക്രവര്‍ത്തിയും രംഗത്തെത്തിയതോടെ ചിത്രം വിവാദമായിരുന്നു. എന്നാല്‍ എല്ലാ വിവാദങ്ങള്‍ക്കിടയിലും ചിത്രം വിജയ പ്രദര്‍ശനം തുടരുകയാണ്. ഇന്ന് നടത്താനിരുന്ന ആഘോഷമാണ് കൊല്ലപ്പെട്ട സൈനികരോടുള്ള ആദര സൂചകമായി കങ്കണ ഉപേക്ഷിച്ചത്. മുപ്പത്തിയൊമ്പത് സൈനികരുടെ ജീവനെടുത്ത പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനെതിരെ സിനിമാ ലോകത്തെ പലരും സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധിച്ചിരുന്നു.